CRIME Kannur Religion ദിവാകരൻ ചോമ്പാല

മഹല്ല് കമ്മിറ്റിക്കെതിരെ പരാതിയുമായി വിശ്വാസികൾ

തലശ്ശേരി: പുന്നോൽ കുറിച്ചിയിൽ കഴിഞ്ഞ 16 വർഷത്തോളമായി കൃത്യമായ കണക്കുകളോ തെരഞ്ഞെടുപ്പോ കൂടാതെ മഹല്ല് ഭരണം തുടർച്ചയായി കൈയ്യാളുന്ന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഒരു വിഭാഗം വിശ്വാസികളും നാട്ടുകാരും രംഗത്തെത്തി. നിലവിലുള്ള കമ്മിറ്റിയെ കോടതി അസാധുവാക്കിയതാണെന്നും മഹല്ലിൽ 2500 ത്തിലധികം വോട്ടവകാശികൾ നിലവിൽ ഉണ്ടായിരിക്കെ  വേണ്ടപ്പെട്ട 120 പേർക്ക് മാത്രം തെരഞ്ഞെടുപ്പ് വിളംബരപത്രം വിതരണം ചെയ്‌തുകൊണ്ട്‌ ലീഗ് നേതാവിനെ റിട്ടേണിംഗ് ഓഫീസറാക്കി തലശ്ശേരി ഖാസിയുടെ എതിർപ്പ് മറികടന്ന് നടത്തിയ തിരെഞ്ഞെടുപ്പ് കോടതി അസാധുവാക്കിയതായതാണെന്ന് മഹല്ല് മുസ്ളീം ഓർഗനൈസേഷൻ ഭാരവാഹികൾ […]

Covid19 Exclusive HEALTH ദിവാകരൻ ചോമ്പാല

മരുന്നു കണ്ടുപിടിച്ചെന്ന അവകാശവാദം വാസ്തവമോ വ്യാജമോ ?

ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരബ്രഹ്മ ആയുർവേദിക് റിസർച്ച് സെൻ്റർ കോവിഡ് 19 നെതിരെ ഫലപ്രദമായ മരുന്നുകണ്ടുപിടിച്ചെന്നും പ്രഥമഘട്ടത്തിൽ മരുന്ന് നൽകിയ അഞ്ഞൂറിലേറെ രോഗികൾക്ക് കേവലം രണ്ടു ദിവസത്തിനകം ടെസ്റ്റ് റിപ്പോർട്ട് നെഗറ്റിവായെന്നുമുള്ള റിപ്പോർട്ട്  സ്ഥാപനം പുറത്തുവിട്ടതായറിയുന്നു. ഏറെ ആശ്വാസകരമായ വാർത്ത എന്നുപറയാതെ വയ്യ. ലോകത്തിലെ മഹാത്ഭുതം ഞങ്ങൾ നിർമ്മിച്ചിരിക്കുന്നു എന്ന അവകാശവാദവുമായി 13000 ത്തോളം രോഗികളിൽ ഈ മരുന്ന് ഇതിനകം ഉപയോഗിച്ചെന്നും  പരബ്രഹ്മ ആയുർവേദിക് റിസർച്ച് സെൻ്റർ വ്യക്തമാക്കുന്നതായും പ്രമുഖ വാർത്താമാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ആയുർവ്വേദ  ഔഷധനിർമ്മാണത്തിനായി ഗവേഷണനിരീക്ഷണങ്ങൾ നടത്താനും, രാജ്യവ്യാപകമായി വിൽപ്പന നടത്താനും ഭാരത സർക്കാരിൻ്റെ അനുമതിക്ക് പുറമെ ലണ്ടൻ കേന്ദ്രീകരിച്ചുള്ള ബോർഡിൻ്റെയും സർവ്വവിധ […]

ART FEATURE ദിവാകരൻ ചോമ്പാല വിശിഷ്ട വ്യക്തികൾ..

നാട്ടുനന്മകളെ പ്രണയിക്കുന്ന, ചിത‌്രകാരനായ  വക്കീൽ

വിനോദത്തിനെന്നതിലേറെ വിമർശനാത്മക സമീപനം എന്ന നിലയിൽ  ആസ്വാദകർക്കൊപ്പം  മാധ്യമങ്ങളുടെയും സ്വീകാര്യത നേടിയ ചിത്രകലാ സൃഷ്ടികളിൽ മികവുറ്റവയാണ് കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ തുടങ്ങിയ സങ്കേതങ്ങൾ. ഇത്തരം കലാസൃഷ്ടികളുടെ പരമ്പരാഗത ആസ്വാദനരീതികളിൽ നിന്നും തികച്ചും  വിഭിന്നമായി നവീനവും വൈവിധ്യപൂർണ്ണവുമായ അവതരണശൈലിയിലൂടെ തൻ്റേതു മാത്രമായ വേറിട്ടശൈലിയിൽ ചിത്രകലക്ക് രംഗഭാഷ്യമൊരുക്കി ലക്ഷക്കണക്കിന്  പ്രേക്ഷകരെ  വിസ്‌മയത്തിൻറെ  മുൾമുനയിൽ നിർത്തിയ ഭാരതീയനെ, കേരളതീയനെ, മലയാളിയായ പത്തനംതിട്ടക്കാരനെ എത്രപേർക്കറിയാം ? ”അതിവേഗ വരവിസ്‌മയത്തിന്” അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കിയ സ്‌പീഡ്‌ കാർട്ടൂണിസ്റ് ജിതേഷ്ജി യാണ് ആ വിശ്വവിഖ്യാതൻ. പന്തളം തെക്കേക്കരയിലെ കീരുകുഴി കല്ലുഴത്തിൽ ജിതേഷ് […]

Calicut HEALTH ആരോഗ്യം. ദിവാകരൻ ചോമ്പാല

അഴിയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു. 

വടകര: സംസ്ഥാനതലത്തിൽ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നത് പ്രകാരം അഴിയൂർ പി എച്ച് സി യെ  കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ 102 ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രമാക്കിമാറ്റുന്ന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് അഴിയൂർ പി എച്ച് സി യെ  കുടുംബാരോഗ്യകേന്ദ്രമാക്കി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ഓൺലൈനിലാണ്  പരിപാടി നടന്നത്. അഴിയൂർ പി എച്ച് സി ക്ക്  ആർദ്രം  മിഷനിൽ നിന്ന്  17 ലക്ഷം […]

Announcements Calicut GENERAL ആരോഗ്യം. ദിവാകരൻ ചോമ്പാല

അഴിയൂര്‍ കുടുംബോരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ മേഖലക്ക് കുതിപ്പായി അഴിയൂര്‍ പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റും. ഉദ്ഘാടനം അടുത്ത മാസം 3 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്കി ജനങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യ സേവനം നല്കാന്‍ കഴിയുന്ന വിധം അഴിയൂര്‍ പി.എച്ച്.സിയെ കുടുംബോരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി 03/08/2020 ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കുന്നതാണ്. കൂടുതല്‍ ഡോക്ടര്‍മാര്‍, വൈകുന്നേരം വരെ ഒ.പി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് ആര്‍ദ്രം […]

Calicut Covid19 HEALTH ദിവാകരൻ ചോമ്പാല

അഴിയൂർ പഞ്ചായത്തിൽ വ്യവസായിയുടെ കൈത്താങ്ങ്

വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ്  ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ (CFLTC) ശുചിത്വ സംവിധാനം ഒരുക്കുവാൻ വ്യവസായിയുടെ കൈത്താങ്ങ്. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പഞ്ചായത്ത് ആരംഭിക്കുമ്പോൾ ഏറെ പ്രയാസപ്പെടുന്നത് മാലിന്യ സംസ്കരണമാണ്. അഴിയൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ മുഴുവൻ അജൈവ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചു ഇൻസുലേറ്റർ സ്ഥാപിക്കുന്നതിനുള്ള ചിലവ് 25000 രൂപ  പഞ്ചായത്തിലെ വ്യവസായി സി പി അലി  പഞ്ചായത്ത് പ്രസിഡണ്ടിന് […]

Calicut Covid19 HEALTH ദിവാകരൻ ചോമ്പാല

അഴിയൂർ പഞ്ചായത്തിൽ മാതൃകയായി മുഹമ്മദ് റൈഷാദ്

വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ്  സെൻ്ററിന് 33 കിടക്ക സംഭാവന നൽകി യുവാവ് മാതൃക കാട്ടി. വേറിട്ട പ്രവർത്തനം കൊണ്ട് മാതൃക കാട്ടി അഴിയൂരിലെ മുഹമ്മദ് റൈഷാദ് എന്ന യുവാവ്. പഞ്ചായത്തിൽ ആരംഭിക്കുന്ന കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ്  സെൻ്ററിന് സഹായം അഭ്യർത്ഥിച്ച് പഞ്ചായത്ത് നൽകിയ സന്ദേശം ലഭിച്ച ഉടനെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപീച്ച് 24 മണീക്കൂറിനകം 33 ബെഡ്ഡിൻ്റെ പൈസ 26400 രൂപ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയനെ […]

Calicut Covid19 HEALTH KERALA ദിവാകരൻ ചോമ്പാല

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് സഹായവുമായി ചോമ്പാൽ സോഷ്യലിസ്റ്റ് സുഹൃദ് സംഘം

ചോമ്പാല: അഴിയൂർ കൊവിഡ് ഫസ്‌റ്റ് ലൈൻ  ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ 50 ബെഡ് ഷീറ്റ് കിറ്റ് ചോമ്പാലിലെ സോഷ്യലിസ്റ്റ് സുഹൃദ് സംഘം അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ടിന് കെെമാറി. അഴിയൂർ കൊവിഡ് ഫസ്‌റ്റ് ലൈൻ  ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമാക്കാൻ സുമനസ്സുകളുടെ സഹായം തേടുകയായിരുന്നു അഴിയൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് മെമ്പർ കെ. ലീല , എം.വി.ജയപ്രകാശ്, ടി.ടി. നാണു, കെ.രാജൻ, ടി. ഷജിൽ, പഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡണ്ട് ഷീബ അനിൽ തുടങ്ങിയവർ സംബന്ധിച്ചു.

SPECIAL REPORTER ദിവാകരൻ ചോമ്പാല

ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരവുമായി കലാമണ്ഡലം കൃഷ്‌ണശ്രീജിത്ത് ഗുരുവായൂരിൽ !

സ്‌പെഷ്യൽ റിപ്പോർട്ട് : ദിവാകരൻ ചോമ്പാല ദക്ഷിണേന്ത്യയിലെ പ്രശസ്‌ത നർത്തകി കലാമണ്ഡലം കൃഷ്‌ണശ്രീജിത്‌ ഗുരുവായൂർ മേലപ്പത്തുർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരത്തിനായി ചിലങ്കയണിഞ്ഞു . ജ്ഞാനപ്പാനയുടെ ആത്മീയ സൗന്ദര്യം അശേഷം ചോർന്നുപോകാതെ ക്ളാസിക്കൽ കലയായ കുച്ചുപ്പു ടിയിലൂടെ സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിച്ചുകൊണ്ടാണ്‌ കൃഷ്‌ണ ശ്രീജിത്ത് ഇദംപ്രഥമമായി ജ്ഞാനപ്പാന രംഗാവിഷ്‌ക്കാരത്തിന് ഗുരുവായൂരിൽ ശൂഭാരംഭം കുറിച്ചത്‌ . നിരവധി നർത്തകിമാർക്കൊപ്പം ഭർതൃസഹോദരിയുടെ പുത്രി ആരാധ്യരാജേഷ്‌ ശ്രീകൃഷ്ണവേഷത്തിൽ നാട്യചുവടുമായി രംഗത്തെത്തുകയുമുണ്ടായി . ഈ നൃത്താവിഷ്‌ക്കാരത്തിൽ ഭഗവത് സ്വരൂപം ,മംഗളാചരണം […]