ലണ്ടൻ : ഫുട്‌ബോൾ താരങ്ങളുടെ ജനുവരിയിലെ കൂടുമാറ്റത്തിന്റെ അവസാന മണിക്കൂറിൽ ചെൽസിയിൽനിന്ന്‌ മധ്യനിരക്കാരൻ ജോർജീന്യോയെ അഴ്‌സണൽ റാഞ്ചി. ഒന്നരവർഷത്തേക്കാണ്‌ കരാർ. 121 കോടി രൂപയാണ്‌ ഇറ്റലിക്കാരന്റെ പ്രതിഫലം. പ്രതിരോധക്കാരൻ ജോയോ കാൻസെലോയെ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന്‌ വായ്‌പയ്‌ക്ക്‌ ബയേൺ മ്യൂണിക് സ്വന്തമാക്കി. അടുത്ത സീസണിൽ സ്ഥിരം കരാറെന്ന ഉപാധിയുമുണ്ട്‌.ന്യൂകാസിൽ യുണൈറ്റഡ്‌ വെസ്റ്റ്‌ഹാം യുണൈറ്റഡിൽനിന്ന്‌ പ്രതിരോധക്കാരൻ ഹാരിസൺ ആഷ്‌ബിയെയും എവർട്ടൺ മുന്നേറ്റക്കാരൻ ആന്തണി ഗോർഡനെയും കൂടാരത്തിലെത്തിച്ചു. അഴ്‌സണൽ കൗമാരതാരം മാർകീന്യോസിനെ നോർവിച്ച്‌ സിറ്റിContinue Reading

ലോകത്തെ അമ്പരപ്പിച്ച ആ അത്ഭുതയാത്രയ്ക്ക് അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഇതാ അവസാനമായിരിക്കുന്നു. പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് വമ്പന്മാരെ കീഴടക്കിയ മൊറോക്കന്‍ പോരാട്ടത്തിന് ഫ്രഞ്ച് വീര്യത്തിന് മുന്നില്‍ കാലിടറി. ചരിത്രങ്ങളെയെല്ലാം പഴങ്കയഥയാക്കിക്കൊണ്ടാണ് മൊറോക്കോ ഖത്തറില്‍ പോരാടിയത്. ഗ്രൂപ്പ് ഘട്ടവും കടന്ന് നോക്കൗട്ടിലും അതേ കുതിപ്പ് തുടര്‍ന്നു. ഒടുക്കം സെമിയില്‍ നിലവിലെ ചാമ്പ്യന്മാര്‍ കലാശപ്പോരിനായി ആഞ്ഞടിച്ചപ്പോള്‍ മൊറോക്കോ മൊറോക്കോ മറുപടിയില്ലാതെ തിരിഞ്ഞുനടന്നു. ആരവങ്ങള്‍ നിലച്ച അല്‍ ബെയ്ത്തില്‍ അറ്റ്ലസ് സിംഹങ്ങളുടെ സ്വപ്‌നങ്ങള്‍ ചിതറിത്തെറിച്ചു. എങ്കിലുംContinue Reading

ദോഹ: ചുംബിക്കുന്നെങ്കില്‍ ഈ പാദം ചുംബിക്കണം. വാഴ്ത്തുന്നെങ്കില്‍ ഈ നാമം വാഴ്ത്തണം. ലയണല്‍ മെസ്സി… ഈ പേരിനോട് അര്‍ജന്റീന മാത്രമല്ല, മാന്ത്രിക ഫുട്ബോളിന്റെ ആരാധകരെല്ലാം കടപ്പെട്ടിരിക്കുന്നു. അതായിരുന്നു സെമി കണ്ട അത്ഭുതം. പലകുറി ആവര്‍ത്തിച്ച് ചാരുത ചോര്‍ന്ന പദമെങ്കിലും വസന്തമായി വിടര്‍ന്നു വിടര്‍ന്നു വിലസിയ ഈ മെസ്സി മാജിക്കിനൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന അത്ഭുതം കൂടി ചേര്‍ന്നതോടെ ലോകകപ്പിന്റെ ആറാം ഫൈനലിലേക്ക് അര്‍ജന്റീനയ്ക്ക് മുന്നിലെ മുന്നിലെ തടസ്സങ്ങളെല്ലാം നിഷ്പ്രഭം. നാലുContinue Reading

  ലുസെയ്ല്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും വീണുപോയ വഴിയില്‍ ഒരേ സ്വപ്നവുമായി ഒരേ ദൂരത്തില്‍ ഇരുവര്‍. ലോകകപ്പ് ഫുട്ബോളിലെ ആദ്യസെമിയില്‍ ചൊവ്വാഴ്ച ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും മുഖാമുഖം. ഒരിക്കല്‍ ചുണ്ടോടടുത്ത ചഷകം അവസാനനിമിഷം വീണുടഞ്ഞതിന്റെ ഓര്‍മകളുമായാണ് മെസ്സിയും മോഡ്രിച്ചും കളത്തിലെത്തുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ മോഡ്രിച്ച് ഫ്രാന്‍സിനോട് തോറ്റെങ്കില്‍ അതിനുമുമ്പത്തെ ഫൈനലില്‍ ജര്‍മനിയോട് തോല്‍ക്കാനായിരുന്നു മെസ്സിയുടെ വിധി. ലോകംകണ്ട മികച്ച താരങ്ങളായ ഇരുവര്‍ക്കും അവസാന ലോകകപ്പാകുമെന്ന്Continue Reading

ഫിഫ ലോകകപ്പില്‍ തുടരെ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലും പെനല്‍റ്റി ഷൂട്ടൗട്ടിലെത്തിയപ്പോള്‍ ഭാഗ്യം ഒപ്പം നിന്നത് അര്‍ജന്റീനയ്‌ക്കൊപ്പം. നെതര്‍ലാന്‍ഡ്‌സിനെ ഷൂട്ടൗട്ടില്‍ 4-3നു കീഴടക്കി അര്‍ജന്റീന സെമി ഫൈനലിലേക്കു മുന്നേറി. ഷൂട്ടൗട്ടില്‍ ഡച്ച് ടീമിന്റെ ആദ്യത്തെ രണ്ടു കിക്കുകളും തടുത്തിട്ട് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് അര്‍ജന്റീനയുടെ ഹീറോയായി മാറി. ബ്രസീലിന്റെ കഥ കഴിച്ചെത്തിയ ക്രൊയേഷ്യയാണ് സെമി ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. നേരത്തേ 2-0ന്റെ അനായാസ വിജയത്തോടെ സെമി ഫൈനലിനു കൈയെത്തുംദൂരത്തായിരുന്നു അര്‍ജന്റീന. പക്ഷെContinue Reading

മാഡ്രിഡ്: ലോകകപ്പിലെ ഞെട്ടിക്കുന്ന പുറത്താകലിനു പിന്നാലെ സ്‌പെയിന്‍ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് ലൂയിസ് എന്‍‌റിക്കെ. പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയാണ് സ്‌പെയിനിനെ അട്ടിമറിച്ചത്. അണ്ടര്‍ 21 സ്‌പെയിന്‍ ടീമിന്റെ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യുന്റെ പുതിയ പരിശീലകന്റെ ചുമതലയേറ്റെടുത്തേക്കും. സ്പാനിഷ് ഫുട്‌ബോളിനായി പുതിയ പദ്ധതികള്‍ ആരംഭിക്കേണ്ടതുണ്ടെന്ന് ആര്‍.എഫ്.ഇ.എഫ് (സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.സമീപകാലത്ത് സ്പാനിഷ് ഫുട്‌ബോള്‍ കരസ്ഥമാക്കിയ നേട്ടങ്ങളുടെ തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതിയ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍Continue Reading

ദോഹ: സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ച് 6-1 തകര്‍ത്ത് പോര്‍ച്ചുഗലും സ്പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അട്ടിമറിച്ച് (3-0) മൊറോക്കോയും ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ശനിയാഴ്ച രാത്രി 8.30-ന് പോര്‍ച്ചുഗല്‍ മൊറോക്കോയെ നേരിടും. പോര്‍ച്ചുഗലിനുവേണ്ടി ഗോണ്‍സാലോ റാമോസ് ഹാട്രിക് നേടി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണിത്. പെപ്പെ, റാഫേല്‍ ഗുറെയ്‌റോ, റാഫേല്‍ ലിയാവോ എന്നിവര്‍ പട്ടിക തികച്ചു. മാനുവല്‍ അകാന്‍ജിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ ആദ്യമായാണ്Continue Reading

ദോഹ: ദക്ഷിണകൊറിയയെ നിഷ്പ്രഭരാക്കി (4-1) ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മറ്റൊരു മത്സരത്തില്‍ ജപ്പാനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന (3-1) ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളി. വെള്ളിയാഴ്ച രാത്രി 8.30-നാണ് മത്സരം. ജപ്പാനും കൊറിയയും ഒരേദിവസം വീണതോടെ ലോകകപ്പിലെ ഏഷ്യന്‍ പ്രാതിനിധ്യം അവസാനിച്ചു. കൊറിയയ്‌ക്കെതിരേ വിനീഷ്യസ്, നെയ്മര്‍ (പെനാല്‍ട്ടി), റിച്ചാലിസണ്‍, ലൂകാസ് പക്വേറ്റ എന്നിവര്‍ ബ്രസീലിനുവേണ്ടി ഗോള്‍ നേടി. കൊറിയയുടെ ഗോള്‍ പയ്ക് സ്യുങ്-ഹോയുടെ വകയായിരുന്നു. ജപ്പാന്‍-Continue Reading

ദോഹ: ഇരട്ടഗോളുകളുമായി കൈലിയന്‍ എംബാപ്പെ മിന്നിയ മത്സരത്തില്‍ പോളണ്ടിനെ 3-1ന് മറികടന്ന് ഫ്രാന്‍സും മറ്റൊരു മത്സരത്തില്‍ സെനഗലിനെ തകര്‍ത്ത് (3-0) ഇംഗ്ലണ്ടും ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഡിസംബര്‍ പത്തിനു രാത്രി 12.30-നു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും ഏറ്റുമുട്ടും. പോളണ്ടിനെതിരേ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ ഒളിവര്‍ ജിറൂഡ് നേടി. പോളണ്ടിന്റെ ഏകഗോള്‍ പെനാല്‍ട്ടിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി നേടി. ആദ്യപകുതിയുടെ 44-ാം മിനിറ്റില്‍ എംബാപ്പെ കൊടുത്ത പന്ത് പെനാല്‍ട്ടിബോക്‌സിനുള്ളില്‍നിന്ന്Continue Reading

ദോഹ: ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്രസീല്‍ കാമറൂണിന് മുന്നിലും പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയ്ക്ക് മുന്നിലും വീണതാണ് ഖത്തറില്‍ പതിമൂന്നാം ദിവസത്തെ ആവേശക്കാഴ്ചകള്‍. പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ഏഷ്യന്‍ ടീമായ ദക്ഷിണകൊറിയയും സെര്‍ബിയയെ തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡും ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറിലെത്തി. ബ്രസീലിനെ തോല്‍പ്പിച്ചെങ്കിലും കാമറൂണ്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. തോറ്റെങ്കിലും ബ്രസീല്‍ ജി ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറിലേക്ക് ദക്ഷിണകൊറിയയോട് തോല്‍വി വഴങ്ങിയിട്ടും പോര്‍ച്ചുഗല്‍ എച്ച് ഗ്രൂപ്പ് ജേതാക്കളായി. പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ ദക്ഷിണകൊറിയയെയും പോര്‍ച്ചുഗല്‍Continue Reading