CRICKET GENERAL NATIONAL SPORTS STORY

കൊറോണക്കാലത്ത് പരസ്യത്തിനു ധോണിയില്ല

റാഞ്ചി: മഹേന്ദ്രസിംഗ് ധോണി തികഞ്ഞ ദേശസ്നേഹിയായതിനാൽ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കോവിഡ് രോഗകാലത്ത് പരസ്യങ്ങളിൽ അഭിനയിക്കാൻ ധോണിയെ കിട്ടില്ല എന്ന് അദ്ദേഹത്തിൻ്റെ മാനേജരായ മിഹിർ ദിവാകർ പറഞ്ഞു. റാഞ്ചിയിലെ ഫാം ഹൗസിൽ ജൈവകൃഷിയിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. വരാനിരുന്ന ഐ.പിൽഎല്ലിലൂടെ സജീവക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങിയിരുന്ന സമയത്താണ് ലോകം കോവിഡ് 19 പ്രഭാവത്തിൽ വിറച്ചൊതുങ്ങിയത്. ഇന്ത്യ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ റാഞ്ചിയിലെ വീട്ടിലേക്ക് ധോണിയൊതുങ്ങി. “നല്ലൊരു കർഷകനായ ധോണിക്ക് റാഞ്ചിയിൽ 50 ഏക്കറോളം കൃഷിഭൂമിയുണ്ട്. ഈ പ്രതിസന്ധികാലത്ത് […]

CRICKET SPORTS

ക്രിക്കറ്റ് അവസാനിപ്പിച്ച് മുൻ ഇന്ത്യൻ താരം ദിനേശ് മോംഗിയ.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ഓൾ റൗണ്ടർ ദിനേശ് മോംഗിയ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന പ്രഖ്യാപനമാണ് താരം നടത്തിയത്. അവസാന മത്സരം കളിച്ച് 12 വർഷങ്ങൾക്ക് ശേഷമാണ് താരം ക്രിക്കറ്റിനോട് വിടവാങ്ങുന്നത്. 2007ൽ ബംഗ്ലാദേശിനെതിരെയായിരുന്നു താരം അവസാനമായി കളിച്ചത്. അതിനു ശേഷം ബിസിസിഐ താരത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലീഗുമായി സഹകരിച്ചതിനായിരുന്നു വിലക്ക്. ഇദ്ദേഹത്തോടൊപ്പം വിലക്കു ലഭിച്ച പല താരങ്ങളും മാപ്പ് ലഭിച്ച് പിന്നീട് തിരിച്ചെത്തിയെങ്കിലും മോംഗിയ മടങ്ങിയെത്തിയില്ല. […]

CRICKET

വെസ്റ്റിൻഡീസ് പര്യടനം:ടീം ഇന്ത്യയെ കോലി തന്നെ നയിക്കും; ബുമ്ര ടെസ്റ്റിന് മാത്രം, പന്ത് വിക്കറ്റ് കീപ്പർ

മുംബൈ: വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പര്യടനത്തിന് ഇല്ലെന്ന് എം.എസ്. ധോണി അറിയിച്ചതിനാൽ യുവതാരം ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ടീമിലെത്തി. ഫാസ്റ്റ് ബോളർ ജസ്പ്രിത് ബുമ്രയ്ക്ക് ഏകദിന, ട്വന്റി20 പരമ്പരകളിൽ വിശ്രമം അനുവദിച്ചു. പക്ഷേ ടെസ്റ്റ് ടീമിൽ ബുമ്രയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വിരാട് കോലി തന്നെ മൂന്ന് ഫോർമാറ്റുകളിലും ക്യാപ്റ്റനാകും. യുവ ബോളർമാരായ നവ്ദീപ് സൈനി, ഖലീൽ അഹമ്മദ് എന്നിവര് ഏകദിന, ട്വന്റി20 ടീമുകളിലുണ്ട്. ഇന്ത്യ എ ടീമിൽ മികച്ച […]

CRICKET

തുല്യ ശക്തികള്‍, തുല്യ ദുഃഖിതര്‍; ഉദ്ഘാടനമത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ..

ലണ്ടൻ: ലോകകപ്പിലെ ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോൾ തുല്യദുഃഖിതരുടെ പോരാട്ടം കൂടിയാണത്. ലോക ക്രിക്കറ്റിലെ പ്രധാന ശക്തികളായിട്ടും ഇരുടീമുകൾക്കും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ആ ചരിത്രം തിരുത്താനാണ് ഇരുടീമുകളും വരുന്നത്. ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മുതൽ ലണ്ടനിലെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. തുല്യശക്തികളുടെ പോരാട്ടം കൂടിയാണിത്. ലോകകപ്പിൽ ആറുതവണ മുഖാമുഖം വന്നപ്പോൾ ഇരുടീമുകളും മൂന്നുകളിവീതം ജയിച്ചു. ഏകദിനത്തിൽ ആകെ 59 മത്സരങ്ങളിൽ ഇംഗ്ലണ്ടിന് 26 ജയവും ദക്ഷിണാഫ്രിക്കയ്ക്ക് 29 ജയവുമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ […]

CRICKET

ആശങ്കയൊഴിഞ്ഞു ; കേദാർ ജാദവ് ലോകകപ്പ് കളിക്കും..

മുംബൈ : കേദാർ ജാദവിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് പുതുജീവൻ . ലോകകപ്പ് കളിക്കാൻ ജാദവ് പരിപൂർണ്ണ ആരോഗ്യം വീണ്ടെടുത്തതായി ചെന്നൈ സൂപ്പർ കിംഗ്സ് വൃത്തങ്ങൾ അറിയിച്ചു . ഐ.പി.എൽ മത്സരത്തിനിടെ ഫീൽഡ് ചെയ്യുമ്പോൾ പരിക്കേറ്റതോടെയായിരുന്നു കേദാർ ജാദവിന്റെ ലോകകപ്പ് സ്വപ്നങ്ങൾ ആശങ്കയിലായിരുന്നത് . തുടർന്ന് ഐ.പി.എല്ലിലെ അവസാന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു . മെയ് 22ന് ഇന്ത്യൻ ടീം ലോകകപ്പ് മത്സരങ്ങൾക്കായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും . 25ന് ന്യൂസിലാൻഡുമായി ഇന്ത്യ ആദ്യ സന്നാഹ മത്സരം കളിക്കും […]

CRICKET

ചെന്നൈയെ ഒരൊറ്റ റണ്ണിന് തോല്‍പ്പിച്ചു; നാലാം ഐപിഎല്‍ കിരീടവുമായി മുംബൈ..

ഹൈദരാബാദ്: ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ അവസാന ചിരി മുംബൈ ഇന്ത്യൻസിന്. അവസാന ഓവറുകളിലെ സമ്മർദ്ദത്തെ അതിജീവിച്ച്, ആവേശ പോരാട്ടത്തിനൊടുവിൽ മുംബൈ ഇന്ത്യൻസിന് നാലാം ഐ.പി.എൽ കിരീടം. ഒരൊറ്റ റണ്ണിന് മുംബൈ ഇന്ത്യൻസ് ധോനിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്നു. 59 പന്തിൽ എട്ടു ഫോറും നാല് സിക്സും സഹിതം 80 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ ഷെയ്ൻ വാട്സൺന്റെ മികവിൽ ചെന്നൈ ഒരു ഘട്ടത്തിൽ കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയതാ,…:…….ണ്. ക്രുണാൽ പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിൽ […]

CRICKET

ഷാഹിദ് അഫ്രീദി ഇന്ത്യയിൽ വന്ന് മനോരോഗ പരിശോധനക്ക് വിധേയനാകണം ’ ; ഗൗതം ഗംഭീർ..

ന്യൂഡൽഹി : ഷഹീദ് അഫ്രീദി ഒരു വികാര ജീവിയാണെന്നും അയാൾ ഇന്ത്യയിൽ വന്ന് മനോരോഗ പരിശോധനക്ക് വിധേയനാകണമെന്നും മുൻ ഇന്ത്യൻ താരവും ബി.ജെ.പി നേതാവുമായ ഗൗതം ഗംഭീർ . ‘ ഗെയിം ചെയിഞ്ചർ ’ എന്ന തന്റെ ആത്മകഥയിൽ ഗംഭീർ അടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ അഫ്രീദി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു . ഇതിന് മറുപടിയായാണ് ഗൗതം ഗംഭീർ ഇത്തരത്തിൽ പ്രതികരിച്ചത് . ഗൗതം ഗംഭീർ പ്രതിഭയും വ്യക്തിത്വവും മാന്യതയുമില്ലാത്ത വ്യക്തിയാണെന്നായിരുന്നു അഫ്രീദിയുടെ വിമർശനം . ‘ഷാഹിദ് […]

CRICKET

”അന്ന് ആദ്യമായി ഞാന്‍ തോല്‍ക്കണമെന്നാഗ്രഹിച്ചു ” : മനസ് തുറന്ന് സച്ചിന്‍..

മുംബൈ : സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന സമാനതകളില്ലാത്ത ഇതിഹാസം:പോലും ഒരിക്കല്‍ താന്‍ ജയിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു . പറഞ്ഞത് മറ്റാരുമല്ല , സാക്ഷാല്‍ സച്ചിന്‍ തന്നെയാണ് . മുംബൈ ബാന്ദ്രയിലുള്ള എം.ഐ ജി ക്രിക്കറ്റ് പവലിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സച്ചിന്‍ മനസ് തുറന്നത് . എം.ഐ.ജിയേക്കുറിച്ചുള്ള ഏറ്റവും നല്ല ഒരു ഓര്‍മ്മ പങ്ക് വെക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സച്ചിന്‍ ഇതു വരെ വെളിപ്പെടുത്താത്ത അനുഭവം പങ്കുവെച്ചത് . എം.ഐ.ജി നടത്തിയ സിംഗിള്‍ വിക്കറ്റ് ടൂര്‍ണമെന്റിലായായിരുന്നു സംഭവം . സെമി […]