FOOT BALL GENERAL KERALA

മടുത്തു… ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും.

കൊച്ചി: കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാനുള്ള ആലോചനയിൽ. കൊച്ചി കോർപ്പറേഷൻ, ജി.സി.ഡി.എ., പോലീസ്, കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ നിസ്സഹകരണംമൂലം ഹോം ഗ്രൗണ്ടായ കൊച്ചി ജവാഹർലാൽ നെഹ്രു സ്റ്റേഡിയം വിടാൻ ആലോചിക്കുന്നതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിലെ ഉന്നതകേന്ദ്രങ്ങൾ സൂചിപ്പിച്ചു. മൂന്നാം തീയതി നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനമുണ്ടായേക്കും. വർഷങ്ങൾക്കുമുമ്പ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയും സമാന സാഹചര്യങ്ങൾ നേരിട്ടിരുന്നു. കലൂർ സ്റ്റേഡിയത്തിൽ കളി നടത്താനുള്ള അനുമതിമുതൽ സുരക്ഷവരെ […]

FOOT BALL INTERNATIONAL SPORTS

ഇന്ത്യ വേദിയാകുന്ന വനിതാ ലോകകപ്പ് അടുത്ത വര്‍ഷം നവംബറില്‍.

സൂറിച്ച്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ അടുത്ത വർഷം നവംബറിൽ ആരംഭിക്കും. നവംബർ രണ്ട് മുതൽ 21 വരെയായിരിക്കും ടൂർണമെന്റ് നടക്കുക. വിവിധ ടൂർണമെന്റുകൾക്കുവേണ്ടിയുള്ള ഫിഫയുടെ സംഘാടക സമിതി യോഗത്തിലാണ് തിയ്യതി സംബന്ധിച്ച അന്തിമ തീരുമാനമായത്. എന്നാൽ, മത്സരങ്ങളുടെ വേദിയായ നഗരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മത്സരവേദികളായി ഇന്ത്യ തീരുമാനിച്ച അഞ്ച് സ്റ്റേഡിയങ്ങളുടെ പരിശോധന പൂർത്തിയാകാത്തതാണ് കാരണം. കൊൽക്കത്ത, ഭുവനേശ്വർ, അഹമ്മദാബാദ്, ഗോവ, നവി മുംബൈ എന്നിവയാണ് ഫിഫ സംഘം […]

CRIME FOOT BALL INTERNATIONAL SPORTS

ഹോണ്ടുറാസ് ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചോരക്കളി.3 മരണം

ഹോണ്ടുറാസ് ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചോരക്കളി. മത്സരത്തിനുമുമ്പ് ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഗുസിഗല്‍പ്പയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഒളിമ്പിയ- മോട്ടഗവു ടീമുകളുടെ മത്സരത്തിനുമുമ്പാണ് അക്രമം അരങ്ങേറിയത്. ഇതുമൂലം കളി ഉപേക്ഷിച്ചു. മോട്ടഗവു കളിക്കാരുടെ ബസിനുനേരെ ആക്രമണമുണ്ടായിരുന്നു. മൂന്ന് കളിക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

FOOT BALL KERALA SPORTS

കേരള പോലീസ് ഫുട്ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു..

കേരളപോലീസിന്‍റെ പുരുഷവിഭാഗം ഫുട്ബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗോള്‍കീപ്പര്‍, ഡിഫന്‍റര്‍, മിഡ്ഫീല്‍ഡര്‍, സ്ട്രൈക്കര്‍ വിഭാഗങ്ങളിലായി ഏഴ് ഒഴിവുകളാണുളളത്. നിശ്ചിത മാതൃകയിലുളള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയന്‍, പേരൂര്‍ക്കട, തിരുവനന്തപുരം – 5 എന്ന വിലാസത്തില്‍ ജൂലൈ 10 ന് മുമ്പ് അപേക്ഷിക്കണം. മാതൃകയും വിശദവിവരങ്ങളും www.keralapolice.gov.in എന്ന സൈറ്റില്‍ ലഭിക്കും.

FOOT BALL

കാലിക്കടവ് ഫുട്ബോൾ അക്കാദമിക്ക് വി പി സത്യൻ സ്മാരക ട്രോഫി

തൃക്കരിപ്പൂർ: കാസർകോട് സ്പോർട്സ് അക്കാദമിയുടെ ഓൾ കേരള അക്കാദമി ഫുട്ബോൾ ചാംമ്പൻഷിപ്പിൽ കാലിക്കടവ് ഫുട്ബോൾ അക്കാദമിക്ക് വി പി സത്യൻ സ്മാരക ട്രോഫി. നാലുവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ അണ്ടർ 10 വിഭാഗത്തിലെ ജേതാക്കൾക്കാണ് ട്രോഫി. ആതിഥേയരായ നീലേശ്വരം ഫുട്ബോൾ അക്കാദമിയെ 2– 4 നു പരാജയപ്പെടുത്തിയാണ് വിജയം. അണ്ടർ 12 വിഭാഗത്തിൽ ഓറഞ്ച് എഫ്സി ബേപ്പൂർ, 14 ൽ വി പി സത്യൻ സോക്കർ സ്കൂൾ കോഴിക്കോട്, 16 ൽ ഗ്ലോബൽ എഫ്സി കണ്ണൂർ എന്നിവരും ജേതാക്കളായി. […]