തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഒമ്പതിന്‌ ആരംഭിക്കുന്ന എസ്‌എസ്‌എൽസി പരീക്ഷയുടെയും 10ന്‌ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെയും ഒരുക്കം പൂർത്തിയായി.  എല്ലാ ജില്ലയിലും വിദ്യാഭ്യാസം, പൊലീസ്‌, ട്രഷറി  ഉദ്യോഗസ്ഥർ പങ്കെടുത്ത്‌ ഒരുക്കം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത്‌ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്‌ച അവസാനവട്ട അവലോകനം നടത്തി. എസ്‌എസ്‌എൽസിക്ക്‌ 2960 കേന്ദ്രത്തിലായി 4,19,363 പേരാണ്‌ പരീക്ഷ എഴുതുന്നത്‌.  1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ്Continue Reading

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.  ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹികസുരക്ഷാ സീഡ് ഫണ്ടിലേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസും ഏർപ്പെടുത്തി. 500 രൂപ മുതല്‍ 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപയും 1000 രൂപ മുതല്‍ മുകളിലോട്ട് വിലവരുന്നContinue Reading

തിരുവനന്തപുരം : കോവിഡാനന്തരം കേരളം കൈവരിച്ച വളർച്ച നിലനിർത്താനുള്ള കർമപരിപാടിയായിരിക്കും സംസ്ഥാന ബജറ്റിന്റെ കാതൽ. സംസ്ഥാന സമ്പദ്‌വ്യവസ്ഥ സ്ഥിരവിലയിൽ 12 ശതമാനവും നടപ്പുവിലയിൽ 17 ശതമാനവും വളർച്ച നേടിയതായാണ്‌ റിസർവ്‌ ബാങ്ക്‌ വിലയിരുത്തൽ. കൃഷി, വ്യവസായം, സേവനം തുടങ്ങിയ മേഖലകൾക്ക്‌ ഊന്നൽ നൽകിയായിരിക്കും ഫെബ്രുവരി മൂന്നിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിക്കുക. ഉൽപ്പാദനമേഖലകളുടെ ഉത്തേജനത്തിലൂടെ സാമ്പത്തിക വളർച്ച എന്നതായിരിക്കും മുഖമുദ്ര. ഉയർന്ന ഉൽപ്പാദനവും തൊഴിലവസരവും സമ്പദ്‌ഘടനയിൽ സൃഷ്ടിക്കുന്നContinue Reading

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. രണ്ട് ശതമാനം വില്‍പ്പന നികുതിയാണ് ഇന്ന് മുതല്‍ വര്‍ദ്ധിച്ചത്. ഇതേ തുടര്‍ന്ന് സാധാരണ ബ്രാന്‍ഡുകള്‍ക്ക് 20 രൂപ വരെ വര്‍ദ്ധിക്കും. മദ്യത്തോടൊപ്പം തന്നെ ബിയറിനും രണ്ട് ശതമാനം വില്‍പ്പന നികുതി വര്‍ദ്ധിപ്പിക്കുന്നുണ്ട്. മദ്യവില വര്‍ദ്ധപ്പിച്ച ബില്ലില്‍ ഇന്നലെ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. ഇത് സര്‍ക്കാര്‍ വിഞ്ജാപനമായി പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മദ്യംContinue Reading

നേമം: സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. നേമം സബ് രജിസ്ട്രാര്‍ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയയ ശ്രീജയെയാണ് കൈക്കൂലിയായി നല്‍കിയ മൂവായിരം രൂപയുമായി വിജിലന്‍സ് സംഘം പിടികൂടിയത്.കല്ലിയൂര്‍ പാലപ്പൂര് തേരിവിളവീട്ടില്‍ സുരേഷിന്റെ പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് അച്ഛന്റെ പേരിലുള്ള വസ്തു ഇഷ്ടദാനമായി സുരേഷിന്റെ പേരില്‍ എഴുതാന്‍ ഓഫീസിലെത്തിയത്. അസല്‍ പ്രമാണം ഇല്ലാത്തതിനാല്‍ അടയാളസഹിതം പകര്‍പ്പെടുക്കാനാണ് സുരേഷ് ഓഫീസിലെത്തിയത്. പെട്ടെന്ന് കാര്യങ്ങള്‍ നടക്കാന്‍Continue Reading

  കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നപക്ഷം അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേരള പോലീസ് ആക്റ്റിന്‍റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി എടുക്കുക. ഹൃദയ സംബന്ധമായ അസുഖമുളളവര്‍, രക്താര്‍ബുദം ബാധിച്ചവര്‍ എന്നിവര്‍ നിരീക്ഷണത്തിലുണ്ടെങ്കില്‍Continue Reading

കൊവിഡ് 19 സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയിലും നിശ്ചയിച്ചുറപ്പിച്ച വികസന-സാമൂഹ്യ ക്ഷേമ പരിപാടികളില്‍ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ട് പോകുവാന്‍ തന്നെയാണ് കേരളം ശ്രമിക്കുന്നത്. സാമ്പത്തിക രംഗത്ത് ഉത്തേജനം നല്‍കുവാന്‍ സര്‍ക്കാര്‍ ചിലവഴിക്കുന്ന ഓരോ രൂപയ്ക്കും കഴിയും എന്ന തിരിച്ചറിവിന്‍റെ ഭാഗം കൂടിയാണ് ഇത്. പ്രളയ പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായി നമ്മുടെ ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്ന ‘മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി’ പുതുവത്സരത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നതിനായി 354.59Continue Reading

കോവിഡ്-19 വ്യാപനം അസാധാരണമായ ആരോഗ്യസുരക്ഷാ ഭീഷണിയാണ് ലോകത്താകെ ഉയര്‍ത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും സംസ്ഥാനവും അതില്‍ നിന്ന് മുക്തമല്ല. കേരളത്തില്‍ ഇന്നലെവരെ 27 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ മൂന്നു പേര്‍ രോഗത്തില്‍ നിന്ന് മുക്തരായിട്ടുണ്ട്. കാല്‍ ലക്ഷത്തിലേറെ ആളുകള്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ബഹുഭൂരിപക്ഷവും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ഓരോ നിമിഷവും ജാഗ്രത പാലിച്ചിലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടതോ വിദഗ്ദ്ധരുടെ കൈകളില്‍ മാത്രംContinue Reading

1. മിനിമം കപ്പാസിറ്റി 2 KW 2. ഉത്പാദിപ്പിക്കുന്നതിൽ നിന്നും ഉപഭോക്താവിന്റെ ആവശ്യകത കഴിഞ്ഞുള്ളത് KSEBയ്ക്ക് നൽകാം. 3. 1 kW പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉപഭോക്താവ് മുടക്കേണ്ടത്ഏകദേശം Rs.32400/- (അതായത് സ്ഥാപിതവിലയായ Rs.54000/- ത്തിന്റെ 60% ) 4. 3 kWp വരെ മുടക്കുമുതലിന്റെ 40% ഉം അതിനു മുകളിൽ വരുന്ന ഓരോ kWp നും 20% ഉം സബ്സിഡി 5. പ്ലാന്റിന്റെ മെയിന്റനൻസ് 5 വർഷത്തേക്ക് KSEB നിർവഹിക്കും.Continue Reading

കൊവിഡ് 19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവര്‍ക്ക് പരമാവധി സഹായവും ഇളവുകളും നല്‍കുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എല്‍.ബി.സി) പ്രതിനിധികള്‍ ഉറപ്പു നല്‍കി. വായ്പയെടുത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തിരിച്ചടവിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുക, റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം അനുസരിച്ച് വായ്പകള്‍ പുനഃക്രമീകരിക്കുക, പലിശയില്‍ അനുഭാവപൂര്‍വ്വമായ ഇളവുകള്‍ നല്‍കുക, പുതിയ വായ്പകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ബാങ്ക് പ്രതിനിധികളുടെ യോഗത്തില്‍Continue Reading