കാസർകോട് : ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനര്‍ട്ട് ‘സൗരതേജസ്സ്’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. രണ്ട് കിലോ വാട്ട് മുതല്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോര്‍ജ പ്ലാന്റുകള്‍ക്ക് അപേക്ഷിക്കാം. www.buymysun.com എന്ന വെബ്സൈറ്റില്‍ ‘സൗരതേജസ്സ്’ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. രണ്ട് കിലോ വാട്ട് മുതല്‍ മൂന്ന് കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്സിഡിയും, മൂന്ന് കിലോContinue Reading

ലക്‌നൗ: പ്രതിക്ഷേധക്കാര്‍ക്കിടയിലേയ്ക്ക് മനപ്പൂര്‍വ്വം വാഹനം ഓടിച്ചു കയറ്റി , ആശിഷ് മിശ്ര റിമാന്‍ഡില്‍. ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍  ആശിഷ് മിശ്രയെ രണ്ട് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ആശിഷ് മിശ്ര ലഖിംപൂര്‍ ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയും. റിമാന്‍ഡ് കാലാവധി അവസാനിക്കുമ്ബോള്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.12 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ്Continue Reading

തിരുവനന്തപുരം: കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നുവെന്ന് എ വിജയരാഘവന്‍ ആരോപിച്ചു . അതിവേഗ പുരോഗതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനൊപ്പം കേരളത്തിന്റെ വികസനത്തെ യു ഡി എഫ് ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതെസമയം കെ റെയില്‍ അതിവേഗ റെയില്‍പാത പരിസ്ഥിതിയ്ക്ക്‌ വന്‍ ദോഷം ചെയ്യുമെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ വാദം. പദ്ധതി സംസ്ഥാനത്തിന്‌ സാമ്ബത്തിക ബാധ്യത ഉണ്ടാകുമെന്നും മറ്റുമാണ്‌ യുഡിഎഫ്‌ ഉപസമിതിയുടെ കണ്ടെത്തല്‍.അതെസമയം സ്ഥലം കണ്ടെത്തിയാല്‍ അല്ലേContinue Reading

തിരുവനന്തപുരം: ലഹരി മാഫിയകളുമായി പോലീസിന് വഴിവിട്ട ബന്ധമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പേട്ട,​മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനുകളില്‍ പിടികൂടിയ കഞ്ചാവ് കേസുകളിലെ തുടര്‍നടപടികളെ സംബന്ധിച്ച അന്വേഷണമാണ് പോലീസ് – മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ട് വെളിച്ചത്താക്കിയത്. ഇതേത്തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ അസിസ്‌റ്റന്റ് കമ്മിഷണര്‍ക്ക് കീഴിലുണ്ടായിരുന്ന ഡാന്‍സഫ് (ഡിസ്ട്രിക്‌ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ്) ടീമിനെ പിരിച്ചുവിട്ടു. നര്‍ക്കോട്ടിക് സെല്‍ വിഭാഗത്തിലെ പോലീസുകാരാണ് നടപടിക്ക് വിധേയരായത്. എറണാകുളത്ത് പോലീസ് പിടികൂടി തൊണ്ടി മുതലായിContinue Reading