University announcements

പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: മഹാത്മാ ഗാന്ധി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചു 6.07.2020 തിങ്കൾ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  മറ്റു ജില്ലകളിലുള്ള പരീക്ഷാ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.  യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ലോക്ക് ഡൗൺ പിൻവലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.