തിരുവനന്തപുരം : തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 15 കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 8 .4° N അക്ഷാംശത്തിലും 83.4 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 470 കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 700 കിമീ ദൂരത്തിലുമാണ്. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് ഡിസംബര്‍ 2 ന് വൈകീട്ടോടെ […]
WEATHER
അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍
തിരുവനന്തപുരം : കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിന് പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലും, ഡിസംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy ) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകള്‍ക്ക് ഓറഞ്ച് […]
ശക്തമായ കാറ്റിന് സാദ്ധ്യത: 18 മുതല്‍ 20 വരെ മത്സ്യബന്ധനത്തിന് പോകരുത്
തിരുവനന്തപുരം: ഈ മാസം 18 മുതല്‍ 20 വരെ കേരള – കര്‍ണ്ണാടക തീരങ്ങളിലും, ലക്ഷദ്വീപിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ ഈ ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 18ന് ഗള്‍ഫ് ഓഫ് മാന്നാറില്‍ തെക്ക്പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, 19ന് തെക്ക്പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, മധ്യകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, […]
ശക്തമായ കാറ്റിന് സാധ്യത; കടലില്‍ പോകുന്നവർ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. കേരള തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കേണ്ടതാണ്. പ്രത്യേക ജാഗ്രത നിർദേശം വിശദമായി: […]
ഒറ്റപ്പെട്ട അതിശക്തമഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് (Very Heavy Rainfall) സാധ്യതയുള്ളതിനാല്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ ശക്തമായ മഴ ലഭിച്ചാല്‍ തന്നെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ […]
പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട്ട്
പത്തനംതിട്ട: പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നലത്തേതിനു സമാനമായ നീരൊഴുക്ക് ഉണ്ടാകാന്‍ ഇടയുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് […]
എസി റോഡ് വഴിയുള്ള കെഎസ്ആർടിസി സർവീസ് ഭാഗികമായി നിർത്തി
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുുഴ-ചങ്ങനാശ്ശേരി റോഡിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെ.എസ്.ആര്.ടി. സി. ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ സി റോഡ് വഴിയുള്ള സർവീസുകള്‍ ഭാഗികമായി നിർത്തി. നിലവിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വരെ ബസ് സർവീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും സർവീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ആലപ്പുുഴ ഡി.റ്റി.ഒ. അറിയിച്ചു.
മുല്ലപ്പെരിയാർ ഡാം: തമിഴ്നാടിന് ചീഫ് സെക്രട്ടറി കത്തു നൽകി
ഷട്ടറുകൾ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണം തിരുവനന്തപുരം: ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഷട്ടറുകൾ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന്റെ […]
കുട്ടനാട് വെള്ളത്തില്‍ മുങ്ങുന്നു
ആലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്റെ വരവും മഴയും ശക്തി പ്രാപിച്ചതോടെ അപ്പര്‍കുട്ടനാട് വെള്ളത്തില്‍ മുങ്ങി. മാന്നാര്‍, നിരണം, തലവടി, മുട്ടാര്‍, വീയപുരം, എടത്വാ, തകഴി, ചെറുതന എന്നീ പഞ്ചായത്തുകളാണ് വെള്ളത്തില്‍ മുങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ നിര്‍ത്താതെ പെയ്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും വർധിച്ചതോടെ പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. തലവടി ചക്കുളം കുതിരച്ചാല്‍ കോളനി വെള്ളത്തില്‍ മുങ്ങി. മിക്ക വീടുകളിലും വെള്ളം കയറി. കോളനിയിലെ ഇ.കെ തങ്കപ്പന്റെ വീട്ടിലാണ് ആദ്യം വെള്ളം കയറിയത്. തുടര്‍ന്ന് […]
ജാഗ്രത അനിവാര്യം
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. 2020 ഓഗസ്റ്റ് 8 : ഇടുക്കി, തൃശൂർ, […]