കൊച്ചി : വിഗതകുമാരനിലെ നായിക  പി കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തില്‍, മലയാള സിനിമയിലെ ആദ്യ നായികക്ക് ആദരവുമായി ഗൂഗിള്‍. ഡൂഡിലിലൂടെയാണ് ഗൂഗിള്‍ റോസിക്ക് ആദരമര്‍പ്പിച്ചിരിക്കുന്നത്. ഇന്നത്തെ ഡൂഡിള്‍ മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിക്ക് ആദരമര്‍പ്പിച്ചാണെന്ന് ഗൂഗിള്‍ കുറിച്ചു. 1903ല്‍ തിരുവനന്തപുരത്ത് ജനിച്ച രാജമ്മയാണ് പിന്നീട് പി കെ റോസിയെന്ന പേരില്‍ മലയാള സിനിമയിലെ ആദ്യ നായികയായത്. സിനിമയിലെ സവര്‍ണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്നContinue Reading

കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന ശ്രമക്കേസിൽ കീഴ്‌ക്കോടതിയിൽ നടക്കുന്ന വിചാരണയ്‌ക്ക്‌ സ്‌റ്റേയില്ല. വിചാരണയ്‌ക്ക്‌ സ്‌റ്റേ അനുവദിച്ചത്‌ തെറ്റായ വിവരം നൽകിയെന്ന്‌ പരാതിക്കാരിയായ പെൺകുട്ടി അറിയിച്ചതിനെ തുടർന്നാണ്‌ ഹൈക്കോടതി സ്‌റ്റേ നീക്കിയത്‌. അഡ്വ. സൈബി ജോസ്‌ കിടങ്ങൂരായിരുന്നു നേരത്തെ ഉണ്ണി മുകുന്ദന്‌ വേണ്ടി ഹാജരായത്‌. അന്ന്‌ പരാതിക്കാരിയുമായി ഒത്തുതീർപ്പിലായതായി അഡ്വ. സൈബി ജോസ്‌ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ്‌ സ്‌റ്റേ അനുവദിച്ചത്‌. എന്നാൽ, താൻ അങ്ങനെയൊരു ഒത്തുതീർപ്പിലെത്തിയിട്ടില്ലെന്ന്‌ ഇരയായ പെൺകുട്ടിയുടെContinue Reading

തിരുവനന്തപുരം : കുടുംബ ചെലവുകൾക്കപ്പുറമുള്ള ആവശ്യത്തിന്‌ വട്ടിപ്പലിശക്കാരെ സമീപിക്കേണ്ടിവന്ന കാലം. ആഴ്‌ചതോറും പടികടന്നെത്തുന്ന പലിശക്കാരനെ പേടിച്ചായിരുന്നു പലപ്പോഴും ഗ്രാമീണമേഖലയിലെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്‌. 1998ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ കുടുംബശ്രീ പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചു. അതുവരെയുണ്ടായിരുന്ന ദാരിദ്ര്യനിർമാർജന പദ്ധതികൾക്ക്‌ സ്‌ത്രീകളുടെ കഷ്ടപ്പാടും തൊഴിലില്ലായ്‌മയും പൂർണമായി പരിഹരിക്കാനാകുന്നില്ലെന്ന തിരിച്ചറിവിലാണ്‌ സമൂഹ്യ സംഘടനാ സംവിധാനത്തിൽ കുടുംബശ്രീ എത്തുന്നത്‌. ആഴ്‌ചതോറും സ്‌ത്രീകളെല്ലാം വീട്ടുമുറ്റങ്ങളിൽ സംഘടിച്ചു. ചെറു തുകകൾ സ്വരുക്കൂട്ടി  ബാങ്കിൽ നിക്ഷേപിച്ചു.Continue Reading

തിരുവനന്തപുരം : കേരളത്തിന്റെ സ്ത്രീശാക്തീകരണ വഴികളിൽ പുതിയൊരു ചരിത്രം രചിച്ച  കുടുംബശ്രീ റിപ്പബ്ലിക്‌ ദിനത്തിൽ 3.09 ലക്ഷം അയൽക്കൂട്ടത്തിൽ  ‘ചുവട് 2023′ സംഗമം നടത്തും. രാജ്യത്ത്‌ ആദ്യമായാണ്‌ 46 ലക്ഷത്തിലേറെ വനിതകളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മഹാസംഗമം. കുടുംബശ്രീ സ്ഥാപകദിനമായ മെയ് 17 വരെ നീളുന്ന രജത ജൂബിലി സമാപനാഘോഷങ്ങൾക്ക്‌ സംഗമത്തോടെ തുടക്കമാകും. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, ബഡ്സ് സ്കൂൾ വിദ്യാർഥികൾ, ട്രാൻസ്ജെൻഡർ അയൽക്കൂട്ടാംഗങ്ങൾ എന്നിവരുംContinue Reading

കൊച്ചി : എറണാകുളം ലോ കോളജിൽ‌ വിദ്യാർഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചെന്ന് നടി അപർണ ബാലമുരളി. ഒരു സ്‌ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്‌ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണെന്നും അവർ പറഞ്ഞു. പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ വേദിയിൽ കയറിയ വിദ്യാർഥി കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അപർണ. സംഘാടകരോട് പരിഭവമില്ലെന്നും സംഭവത്തിൽContinue Reading