NATIONAL

CBSE പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു ; രണ്ടുപെണ്‍കുട്ടികള്‍ക്ക് അഞ്ഞൂറില്‍ 499 മാര്‍ക്ക്..

img

ന്യൂഡല്‍ഹി :

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു . ഹന്‍സിക ശുക്ല , കരീഷ്മ അറോറ എന്നിവര്‍ അഞ്ഞൂറില്‍ 499 മാര്‍ക്ക് നേടി .

പെണ്‍കുട്ടികളുടെ വിജയശതമാനം- 88.7% , ആണ്‍കുട്ടികളുടെ വിജയശതമാനം- 79.4 % നുമാണ് .

ഏറ്റവും മികച്ച വിജയശതമാനം നേടിയ മേഖല തിരുവനന്തപുരമാണ് , 98.2% . ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പരീക്ഷ നടന്നത് .

പരീക്ഷാഫലത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക:

http://cbse.nic.in/, http://cbseresults.nic.in/class12/Class12th19.htm.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 4,974 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കിയത് . ഇതില്‍ 78 കേന്ദ്രങ്ങള്‍ വിദേശത്തായിരുന്നു .

പതിമൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത് . 28 ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ഥികളും പരീക്ഷ എഴുതി. മെയ് മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്നറിയിച്ച പരീക്ഷാ ഫലം നേരത്തെ പ്രഖ്യാപിക്കാന്‍ സി.ബി.എസ്.ഇ തീരുമാനിക്കുകയായിരുന്നു .

%d bloggers like this: