ചാരയo പിടികൂടി

കോട്ടയം : ചങ്ങനാശ്ശേരി പട്രോൾ ഡ്യൂട്ടിക്കിടയിൽ ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും, സംഘവും നടത്തിയ അന്വേഷണത്തിൽ
കങ്ങഴ വില്ലേജിൽ പരുത്തിമൂട് കരയിൽ പരുത്തി മൂട് കള്ള് ഷാപ്പിനു പിന്നിലായുള്ള പീലിയാനിക്കൽ ജോണിന്റെ പുരയിടത്തിലെ ഒറ്റമുറി കെട്ടിടത്തിനു സമീപത്തുനിന്നും ഒരു ലിറ്റർ ചാരായം കൈവശം വച്ച നിലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ പരുത്തി മൂട് മേച്ചേരി വയലിൽ ബാബുവിനെ (56) അറസ്റ്റ് ചെയ്തു കേസെടുത്തു.
എക്സൈസ് റേഞ്ച് ഓഫീസിൽ CR No.152/2021 ആയി അബ്കാരി നിയമം 8 (1) ,8 (2) വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ഐ. നിസ്സാം, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ അനിൽകുമാർ ജി,
അജിത് കുമാർ. കെ. എൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ആശാലത. സി. എസ്, ഡ്രൈവർ മനീഷ്, എന്നിവരും പങ്കെടുത്തു.