ബെയ്ജിങ്: ചൈനയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കടുത്ത നിയന്ത്രങ്ങളുമായി സര്‍ക്കാര്‍. എന്നാല്‍ ഓരോ നഗരങ്ങളിലും ആളുകള്‍ അത്ര നിയന്ത്രണത്തില്‍ അല്ല ഉള്ളത്. ഇവരെല്ലാം ആശുപത്രികളിലും ഓഫീസുകളിലും എത്തുന്നുണ്ട്. ക്വാറന്റീന്‍ നിയമം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ചൈന. പുതുവര്‍ഷത്തില്‍ കടുത്ത നിയന്ത്രണത്തിലേക്ക് പോകാനാണ് ചൈനയുടെ തീരുമാനം.
നിലവില്‍ ആശുപത്രികളില്‍ ഐസിയു ബെഡുകളെല്ലാം നിറഞ്ഞ് കവിഞ്ഞ് നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാണ്. ഇങ്ങനൊരു സാഹചര്യത്തില്‍ നാട്ടിലേക്ക് വരുന്ന യാത്രക്കാരെ അക്കം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാം. ചൈനയില്‍ സന്ദര്‍ശനത്തിനായി എത്തുന്ന യാത്രക്കാരെല്ലാം ജനുവരി എട്ട് മുതല്‍ ക്വാന്റീനില്‍ പോകേണ്ടി വരില്ല. ദേശീയ ഹെല്‍ത്ത് കമ്മീഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൊവിഡ് നിയന്ത്രണത്തിന് തല്‍ക്കാലം ഇത്ര തീവ്രത വേണ്ടെന്നാണ് കമ്മീഷന്‍ പതീരുമാനം.. ചൈനീസ് അതിര്‍ത്തി 2020 മുതല്‍ അടച്ചുപൂട്ടിയ അവസ്ഥയിലായിരുന്നു. നേരത്തെ കൊവിഡിന്റെ തീവ്രത കാറ്റഗറി ബിയിലേക്കും ചൈന മാറിയിരുന്നു. അത്ര ദുരിതമല്ലാത്ത നിലയിലേക്ക് കൊവിഡ് മാറുമെന്നും, സാധാരണ രോഗിമായി മാറുമെന്നും ചൈന പറഞ്ഞിരുന്നു.
മൂന്ന് വര്‍ഷത്തെ കടുത്ത സീറോ ടോളറന്‍സ് കൊവിഡ് നയങ്ങള്‍ ആകെ പൊളിഞ്ഞിരിക്കുകയാണ് ചൈനയില്‍. ഡിസംബറില്‍ നിയന്ത്രണങ്ങലെല്ലാം പിന്‍വലിക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിച്ചത്. 2012ല്‍ ഷി ജിന്‍പിംഗ് ചൈനയില്‍ അധികാരമേറ്റെടുത്തതിന് ശേഷം സര്‍ക്കാരിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭത്തിനും രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
പുതിയ തരംഗത്തിന് പിന്നാലെ ചൈനയിലെ ആശുപത്രികളില്‍ ഇനിയൊരു രോഗിയെ പോലും പ്രവേശിപ്പിക്കാന്‍ പറ്റാത്ത വിധം നിറഞ്ഞിരിക്കുകയാണ്. അതേസമയം പുതിയ തരംഗങ്ങളെ തടയാനായിരുന്നു നേരത്തെ ക്വാറന്റീന്‍ നടപടികള്‍ ഉണ്ടായിരുന്നത്. ചൈനയിലേക്ക് വരുന്ന സഞ്ചാരികള്‍ക്കും, മറ്റ് യാത്രക്കാര്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. അഞ്ച് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനായിരുന്നു ഉണ്ടായിരുന്നത്. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള കേന്ദ്രങ്ങളിലായിരുന്നു ക്വാറന്റീന്‍. അത് കഴിഞ്ഞ് വീട്ടില്‍ മൂന്ന് ദിവസത്തെ ഐസൊലേഷനും ഉണ്ടായിരുന്നു.
അതേസമയം ജനുവരി എട്ട് മുതല്‍ ചൈനയിലെത്തുന്ന യാത്രക്കാര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. ജോലിക്കായും, ബിസിനസിനായും രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക്് മികച്ച സാഹചര്യമൊരുക്കും. അവര്‍ക്ക് തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കും. ആവശ്യമായ വിസാ നടപടികളും ഉണ്ടാവും. പെട്ടെന്ന് തന്നെ വിസ അനുവദിക്കാനാണ് തീരുമാനം. കടല്‍ മാര്‍ഗമുള്ള യാത്രകളും, മറ്റും പതിയെ പുനരാരംഭിക്കും. വിദേശത്തേക്ക് പോകുന്ന ചൈനീസ് പൗരന്മാരുടെ കാര്യവും ഉടന്‍ തീരുമാനിക്കും.
അതേസമയം കൊവിഡ് പ്രതിരോധവും, മറ്റ് പ്രോട്ടോക്കോളും സുപ്രധാന കമ്പനികളിലും മറ്റും തുടരണമെന്നാണ് നിര്‍ദേശം. ഇനിയും കൊവിഡ് പിടിവിട്ട് കുതിച്ചാല്‍, ഓരോ ബിസിനസ് സ്ഥാപനവും,സര്‍ക്കാര്‍ സ്ഥാപനങ്ങളും ക്ലോസ്ഡ് മാനേജ്‌മെന്റ് രീതിയിലേക്ക് മാറും. സമ്പൂര്‍ണമായി അടച്ച് പൂട്ടലാണിത്. ഇതിലൂടെ വൈറസിന്റെ വ്യാപനം തടയാന്‍ സാധിക്കും. വയോധികരിലും, പ്രായമേറിയവരിലും ചൈന വാക്‌സിനേഷന്‍ വര്‍ധിപ്പിക്കും. കൊവിഡ് വരാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് രണ്ടാം ഡോസ് നിര്‍ബന്ധമാക്കും.