NATIONAL SPORTS

ടി.വി ഷോക്കിടയിലെ വിവാദ പരാമർശം ; പാണ്ഡ്യക്കും രാഹുലിനും 20 ലക്ഷം രൂപ പിഴ..

img

ന്യൂഡൽഹി :

പ്രമുഖ ടി.വി ഷോയായ കോഫി വിത്ത് കരണിലെ വിവാദ പരാമർശങ്ങൾക്ക് ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യക്കും കെ.എൽ.രാഹുലിനും 20 ലക്ഷം രൂപ പിഴ . ബി.സി.സി.ഐ ഓംബുഡ്സ്മാൻ ഡി.കെ.ജയിനാണ് ഇരുവർക്കും പിഴ വിധിച്ചത് .

സസ്പെൻഷൻ കാലയളവിൽ അഞ്ച് ഏകദിന മത്സരങ്ങൾ ഇരുവർക്കും നഷ്ടമായിരുന്നു . സംഭവത്തിൽ ഇരുവരും നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു . ഈ സാഹചര്യത്തിൽ ഇവർക്കെതിരായി കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഡി.കെ.ജയിൻ അറിയിച്ചു .

ടി.വി ഷോക്കിടയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നതായിരുന്നു ഇരുവർക്കുമെതിരെ ഉയർന്ന ആരോപണം .

പിഴ എപ്രകാരം അടയ്ക്കണമെന്നതിനെക്കുറിച്ചും കൃത്യമായ മാർഗ നിർദ്ദേശങ്ങൾ താരങ്ങൾക്ക് നൽകിയുട്ടുണ്ട് .

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ വീരമൃത്യു വരിച്ച പത്ത് അർദ്ധസൈനികരുടെ വിധവകൾക്ക് ഒരു ലക്ഷം രൂപ വീതം നൽകണം .

കാഴ്ച പരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനായി ബി.സി.സി.ഐ രൂപീകരിച്ച ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ നൽകണം .

തുക മുഴുവൻ നാലാഴ്ചയ്ക്കകം അടച്ചിരിക്കണം . അല്ലാത്ത പക്ഷം ഇരുവരുടെയും മത്സര വരുമാനത്തിൽ നിന്ന് ബി.സി.സി.ഐ പണം ഈടാക്കും .

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ അംഗങ്ങളാണ് ഇരുവരും .

ഇരുപത്തിയഞ്ച് വയസ്സുകാരനായ പാണ്ഡ്യയും ഇരുപത്തിയേഴുകാരനായ രാഹുലും സുപ്രീം കോടതി നിയോഗിച്ച ഓംബുഡ്സ്മാന് മുന്നിൽ ഈ മാസമാദ്യം ഹാജരായി മൊഴി നൽകിയിരുന്നു .

READ ALSO  കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി

വിധി വന്നതോടെ താരങ്ങളുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തൽക്കാലം ഭീഷണിയില്ല .

ഓസ്ട്രേലിയൻ പര്യടനത്തിനിടെയായിരുന്നു രാഹുലും പാണ്ഡ്യയും വിവാദ പരാമർശങ്ങൾ നടത്തിയത്. സംഭവം വിവാദമായതോടെ ഇരുവരെയും ഇന്ത്യൻ ടീമിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു .

വിവാദ പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിനെ തുടർന്നായിരുന്നു ബി.സി.സി.ഐയുടെ നടപടി . ‘ക്രിക്കറ്റ് താരങ്ങൾ സമൂഹത്തെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്, പ്രത്യേകിച്ച് ചെറുപ്പക്കാരെ . സമൂഹത്തിലെ ഒരു വലിയ വിഭാഗം യുവജനങ്ങൾ ഇവരെ മാതൃകയാക്കാറുണ്ട്. സമൂഹത്തെ സ്വാധീനിക്കാൻ ശേഷിയുള്ള ഈ യുവാക്കൾ തങ്ങളുടെ കേളീശൈലിക്കൊപ്പം സ്വഭാവത്തിലും പെരുമാറ്റത്തിലും കൂടി മാന്യത പുലർത്തേണ്ടതാണ്. അത് കൊണ്ട് തന്നെ തങ്ങളുടെ വാക്കുകൾ ഇവർ സൂക്ഷിച്ച് പ്രയോഗിക്കേണ്ടതാണ് .’ ഡി.കെ.ജയിൻ വ്യക്തമാക്കി .

%d bloggers like this: