Covid19 HEALTH KERALA ആരോഗ്യം.

നിർമ്മാണ തൊഴിലാളികളുടെ സുരക്ഷ തമ്പി കണ്ണാടൻ തൊഴിൽ വകുപ്പ് മന്ത്രിക്കു നിവേദനം നൽകി.

img

തിരുവനന്തപുരം: കോവിഡ് 19ന്റെ രണ്ടാമത് വ്യാപനം കൂടുതലും നിർമ്മാണ തൊഴിലാളികളെയാണ് ബാധിച്ചിരിക്കുന്നത്. ക്ഷേമനിധി ബോർഡിൽ നിന്നും തുശ്ചമായ 1000/-രൂപയുടെ ധനസഹായമല്ലാതെ മറ്റൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. സെസ്സ് പിരിവ് രണ്ടു വർഷമായി നിശ്ചലമായതിനാൽ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം പ്രതിസന്ധിയില്ലാതിരിക്കുകയാണ്. ആകയാൽ സെസ്സ് പിരിവ് ഊർജ്ജിതപ്പെടുത്തി നിർമ്മാണ തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ
കെ.കെ.എൻ.ടി.സി. സംസ്ഥാന പ്രസ്സിഡണ്ട് തമ്പി കണ്ണാടൻ ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ ശശികുമാർ,സെക്രട്ടറി സുനിൽ ഉൾപ്പെടെയുള്ളവർ തൊഴിൽ വകുപ്പ് മന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.

കോവിഡ് ദുരിദാശ്വാസഫണ്ടിലേക്ക് ക്ഷേമനിധി ബോർഡിന്റെ 10 ലക്ഷം രൂപയും ജീവനക്കാരുടെ 175000 രൂപയും സംഭാവനയായി വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ ഏൽപ്പിച്ചു.