യുഡിഎഫ് അധികാരത്തിൽ വന്നാൽ നിർമ്മാണ തൊഴിലാളികൾക്ക് 6000 രൂപ പെൻഷൻ ലഭിക്കും : തമ്പി കണ്ണാടൻ

കൊച്ചി : ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതിയിലുൾപ്പെടുത്തി 6000 രൂപ പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകുന്നതു പോലെ  നിർമ്മാണ തൊഴിലാളികൾക്കു ൾപ്പെടെ ക്ഷേമനിധി പെൻഷൻകാർക്കും 6000 രൂപ പ്രതിമാസം പെൻഷൻ ലഭിക്കുമെന്ന് ഐഎൻടിയുസി ദേശീയ സെക്രട്ടറിയും, കെ.കെ .എൻ. ടി. സി. സംസ്ഥാന പ്രസിഡണ്ടുമായ കെ. പി .തമ്പി കണ്ണാടൻ പറഞ്ഞു.

വൈപ്പിൻ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ദീപക്‌ജോയിയെ  വിജയിപ്പിക്കുന്നതിനു വേണ്ടി കെ കെ എൻ ടി സി കടമക്കുടിയിൽ വിളിച്ചുചേർത്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവന്റെ കൈത്താങ്ങായി, രക്ഷകനായി എക്കാലവും പ്രവർത്തിച്ചിട്ടുള്ള ഉമ്മൻചാണ്ടി സർക്കാർ 2014ൽ നടപ്പിലാക്കിയ GOMS 52/2014 ഉത്തരവിലൂടെ ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷനും അർഹതയുണ്ടായിരുന്നു.

ഇരട്ട പെൻഷൻ പുന:സ്ഥാപിക്കുന്നത്തോടെ നമ്മുടെ കൈകളിൽ 6000രൂപ പെൻഷൻ ലഭിക്കും. 2018ൽ പിണറായി സർക്കാർ പാവപ്പെട്ട പെൻഷൻകാരുടെ കഞ്ഞിയിൽ മണ്ണ് വാരി ഇട്ടുകൊണ്ട് അവരുടെ പിച്ച ചട്ടിയിൽ നിന്നും പിടിച്ചെടുത്ത 2018-ലെ GOMS 241/2018 ധന ഉത്തരവിലൂടെ കവർന്നെടുത്ത നമുക്കർഹതപ്പെട്ട ഇരട്ട പെൻഷൻ ഉമ്മൻ ചാണ്ടി പുന:സ്ഥാപിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഇപ്പോൾ ലഭിക്കുന്ന 1600രൂപ പെൻഷനാക്കിത്തീർത്തപ്പോൾ ഉമ്മൻ ചാണ്ടി ഇറക്കിയ 2014-ലെ ഉത്തരവ് 2018ൽ പിണറായി സർക്കാർ അസാധുവാക്കിയില്ലായിരുന്നുവെങ്കിൽ   3200 രൂപ ഇപ്പോൾ പെൻഷൻ ലഭിക്കുമായിരുന്നു.  ഈ വൻ ചതി ചെയ്ത പിണറായി സർക്കാരിനോട് പൊറുക്കാൻ നമുക്ക് സാധ്യമല്ല എന്ന വിധിയെഴുത്തായിരിക്കണം ഈ നിയമസഭാ ത്തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടത്.
ഐശ്വര്യപൂർണ്ണമായ നവകേരളത്തിനായി യു ഡി എഫ് സ്ഥാനാർഥിയായി കൈപ്പത്തി അടയാളത്തിൽ ഇവിടെ മത്സരിക്കുന്ന ദീപക്‌ജോയിയെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം പൂർണ്ണമായി തൊഴിലാളികൾ ഏറ്റെടുക്കണമെന്നും തമ്പി കണ്ണാടൻകൂട്ടിച്ചേർത്തു .യോഗത്തിൽ ജോസ് കപ്പിത്താൻപറമ്പിൽ അധ്യക്ഷത വഹിച്ചു.  സലോമി ജോസഫ്, സാംസൺ അറക്കൽ,എം.എം. രാജു ,ജെയ്സൺ ജോസഫ് പെരേര, പി. ജോസി, എം. ജെ. ബിനു, മാർട്ടിൻ, ഇ. എ. ഫ്രാൻസിസ്, ആന്റണി സെൻസർ, പി .ഡി.
 ജോൺസൺ, കെ. ജെ ആന്റണി, കെ ജെ തോമസ്, എം ബി വിനു തുടങ്ങിയവർ സംസാരിച്ചു