മൃതദേഹം വിട്ടുകൊടുത്തില്ല സ്വകാര്യ ആശുപത്രിക്കെതിരെ നടപടി വേണമെന്ന്‌ തമ്പി കണ്ണാടാൻ

BREAKING NEWS CRIME HEALTH KERALA

കൊച്ചി : കെ കെ എൻ ടി സിയുടെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ കെ സജി 2021മെയ് 10 രാത്രി 8:45ന് മരണപ്പെട്ടു. 180000രൂപചികിത്സ ചെലവുകൾ കൊടുക്കാനുണ്ടെന്നും അത് കൊടുക്കാതെ മൃതശരീരം വിട്ടുതരില്ല എന്നുമുള്ള പിടിവാശി ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഒരിക്കലും സഹിക്കാനും ക്ഷമിക്കാനും പറ്റാത്ത നിന്ദ്യമായ നടപടി ആയിപ്പോയെന്ന് കെ കെ എൻ ടി സി യുടെ സംസ്ഥാന പ്രസിഡന്റ്‌ കെ പി തമ്പി കണ്ണാടൻ പറഞ്ഞു.

 

READ ALSO  പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധo ; കുരിശ്​ ചുമന്ന്​ മാര്‍ച്ച്‌ നടത്തി

നിയുക്ത എം എൽ എ മാത്യു കുഴൽനാടനും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ പി ബേബിയും ആർ. ചന്ദ്രശേഖരനും വി. ആർ പ്രതാപനും , തമ്പി കണ്ണാ ടനും ഉൾപ്പെടെ നിരവധി നേതാക്കന്മാരുടെ അശ്രാന്തപരിശ്രമം മൃതദേഹം വിട്ടു കിട്ടുന്നതിനുവേണ്ടി നടത്തിയിട്ടും 18 മണിക്കൂറോളം കഴിഞ്ഞ് 30000 രൂപയോളം ശേഖരിച്ച് അടച്ചതിനുശേഷവും കളക്ടറുടെയും മുൻ ഡ്രഗ് കൺട്രോളർ പ്രദീപിന്റെയും ശക്തമായ സമ്മർദ്ദ ത്തിന്റെ ഫലമായാണ് കെ കെ സജിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ തയ്യാറായതും ബാക്കി പണം മൂന്നു ദിവസത്തിനുള്ളിൽ അടക്കണമെന്ന ആശുപത്രി അധികൃതരുമായുള്ള വ്യവസ്ഥയോടെയുമാണ്.

READ ALSO  മതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

കോവിഡ് ബാധിച്ചവരുടെ മൃതദേഹം തടഞ്ഞുവെച്ചുകൊണ്ട് വിലപേശൽ നടത്തിയ മനസ്സാക്ഷിയില്ലാത്ത പ്രവർത്തനം നടത്തിയ ആശുപത്രി അധികാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തമ്പി കണ്ണാടൻ സംസ്ഥാന സർക്കാറിനോട് അഭ്യർത്ഥിച്ചു.

img