GENERAL NATIONAL SOCIAL MEDIA

കോടതി പടികളിറങ്ങി: വൃദ്ധയ്ക്കു നീതി ലഭിച്ചു.

img

പടികൾ കയറി കോടതിമുറിയിലേക്ക് എത്താൻ കഴിയാതിരുന്ന വൃദ്ധയെ കാണാൻ കോടതി വൃദ്ധയ്ക്കരികിലേക്കെത്തി. അസാധാരണമായ ഈ സംഭവത്തെ പൊതു ശ്രദ്ധയിലേക്കു കൊണ്ടുവന്നത് മറ്റാരുമല്ല, മുൻ സുപ്രീം കോടതി ജഡ്ജിയായ മാർക്കണ്ഡേയ കട്ജു.

“ഇന്ത്യയിൽ ഇത്തരം ന്യായാധിപൻമാരുണ്ട് എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു”, എന്നാണ് ഈ വിഷയത്തെ മുൻനിർത്തി അദ്ദേഹം പറഞ്ഞത്.

പെൻഷൻ മുടങ്ങിപ്പോയതിലുള്ള പരാതിയായിരുന്നു വൃദ്ധയുടെ പ്രശ്നം. കോടതി വരെയെത്തിയെങ്കിലും പ്രായത്തിൻ്റേതായ അവശതകൾ മൂലം പടികൾ കയറാനാകാതെ ആ അമ്മ അവിടെത്തന്നെ ഇരുന്നുപോവുകയായിരുന്നുണ്ടായത്.

READ ALSO  കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി

ഗുമസ്തൻ പറഞ്ഞ് വിവരമറിഞ്ഞ ജഡ്ജി ഉടൻ തന്നെ ഫയലുകളുമായി വൃദ്ധയ്ക്കരികിലേക്കെത്തി. വൃദ്ധയുടെ പരാതി നേരിട്ടു കേട്ടു. രണ്ടു വർഷങ്ങളായി തീർപ്പാകാത്ത പ്രശ്നത്തിന് ഉടനടി പരിഹാരവുമായി.

തെലങ്കാനയിലെ ഭൂപാൽപള്ളി കോടതിയിലായിരുന്നു അസാധാരണമായ ഈ കോടതി നടപടി. ഈ ഒറ്റ സംഭവം കൊണ്ട് ജനകീയനായ ജഡ്ജി അബ്ദുൽ ഹസീം ആണ്.

%d bloggers like this: