കൊവിഡ് കണ്ണൂർ

കൊവിഡ് കണ്ണൂർ

വ്യക്തി ശുചിത്വം , ഇടക്കിടെയുള്ള കൈ കഴുകൽ, കൊറോണ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഏറ്റവും അടുത്ത കേന്ദ്രത്തിൽ അറിയിക്കാനുള്ള സന്ദേശങ്ങൾ എന്നിവ വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നത് വഴി, covid 19 നിയന്ത്രിക്കുന്നതിന് കേരളം വളരെ ഫലപ്രദമായ ചുവടുകൾ എടുത്തിട്ടുണ്ട്.

ഉത്തരവാദിത്തവും അറിവുമുള്ള ഒരു സമൂഹത്തിന്റെ തീവ്ര പങ്കാളിത്തത്തോടെ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.
Covid 19 നു എതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ അർത്ഥവത്തായ ഒരു പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ, വ്യക്തികളും സംഘടനകളും ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നുണ്ട്.

കേരള ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് , ഈ ഘട്ടത്തിൽ എല്ലാവരിൽ നിന്നും ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുകയാണ്. ഡബിൾ ലയർ മാസ്ക്, ട്രിപ്പിൾ ലയർ മാസ്ക്, N 95 മാസ്ക് , തെർമൽ സ്‌കാനർ, ഇൻഫ്രാറെഡ് തെർമോമീറ്റർ എന്നിവ നൽകാൻ തയ്യാറായിട്ടുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോറത്തിൽ പേര് ചേർത്ത് വിശദ വിവരങ്ങൾ രേഖപെടുത്താവുന്നതാണ്. അവരെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഉടൻ തന്നെ ബന്ധപ്പെടുന്നതാണ് .

https://forms.gle/aLWhn9JPr9eRo86Q7