കോവിഡ് 19: പത്തനംതിട്ട
ഇന്ന് ജില്ലയിൽ നിന്നും 9 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 118 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം അഞ്ച് നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നു(17)വരെ അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പൊസിറ്റീവായും 55 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 25 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
വിദേശത്തുനിന്നും തിരിച്ചെത്തിയ 744 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 38 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. നിലവില്‍ വിദേശത്തുനിന്നും തിരിച്ചെത്തിയ 1494 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അവരില്‍ ഏഴു പേരെ രോഗലക്ഷണങ്ങള്‍ ഉളളവരായി കണ്ടെത്തി. രണ്ടു പേരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു.
മറ്റു രാജ്യങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളുമായി വരുന്നവരുടെ സാമ്പിള്‍ പരിശോധന കര്‍ശനമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും 5293 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തതില്‍ അതിഥി സംസ്ഥാനങ്ങളില്‍ നിന്നുവന്ന 157 പേരെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലും, ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളിലും സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച 11 പേരെ നിര്‍ബന്ധിത ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് ഉപയോഗിക്കാനായി എട്ട് ഫോര്‍ഹെഡ്, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
തെലങ്കാനയില്‍ നിന്നും പത്തനംതിട്ടയിലേയ്ക്ക് വന്ന ഏഴ് നഴ്‌സിംഗ് വിദ്യാര്‍ഥിനികളെയും കല്‍ബുര്‍ഗിയില്‍ നിന്നുവന്ന മൂന്ന് പാരാമെഡിക്കല്‍ വിദ്യര്‍ഥികളെയും സുരക്ഷിതമായി വീടുകളില്‍ നിരീക്ഷിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ചെയ്തു.
ജില്ലയിലെ 362 വാര്‍ഡുകളിലും വാര്‍ഡുതല ആരോഗ്യശുചിത്വ സമതികള്‍ ചേര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതി വിലയിരുത്തല്‍ നടത്തുകയും അവരുടെ ചികിത്സാ-ചികിത്സേതര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുളള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.