Covid19 HEALTH KERALA OBITUARY

കൊവിഡ് ബാധിച്ച് മരിച്ചു

img

കോട്ടയം പായിപ്പാട് ബന്ധുമിത്രാധികളാൽ ഒറ്റപ്പെട്ടും വഴി സൗകര്യം പോലുമില്ലാതെ കഴിഞ്ഞിരുന്ന കൊവിഡ് പോസിറ്റീവ് ആയ പായിപ്പാട് കൃഷ്ണഭവനിൽ കൃഷ്ണൻകുട്ടി പൊന്നമ്മ വൃദ്ധ ദമ്പതികൾ ആശാ വർക്കർ നിർബന്ധിച്ചിട്ടും ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയിരുന്നില്ല.

 

ഇവർക്ക് കൗൺസിലിംഗ് നൽകുന്നതിനായി ആശാ വർക്കർ ജയശ്രീ അറിയിച്ചതിനെ തുടർന്ന് ഇന്ന് (29.05.2021)
ചങ്ങനാശേരി എസ്. എൻ. ഡി. പി താലൂക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ കൊവിഡ് സുരക്ഷിതത്വങ്ങൾ പാലിച്ച് പി. പി കിറ്റ് ധരിച്ച് വൃദ്ധ ദാമ്പത്തികളുടെ വീട്ടിൽ നേരിട്ട് ചെന്നു.
മല മൂത്ര വിസർജനങ്ങളിൽ പുരണ്ട് കിടക്കയിൽ ചലിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന അമ്മയുടെ അവസ്ഥ അതി ദയനീയമായിരുന്നു.

ഒടുവിൽ ആശാ വർക്കറുടെയും കൂടി സഹായത്താൽ അമ്മയെ തുടച്ച് വൃത്തിയാക്കി വസ്ത്രം മാറ്റി എസ്. എൻ. ഡി. പി യൂണിയൻ ധർമ്മഭടന്മാരും ചേർന്ന് സ്ട്രക്ച്ചറിൽ എടുത്ത് കൃഷ്ണൻകുട്ടിയെ ശ്വാസം മുട്ടൽ രൂക്ഷമായതിനാൽ ധർമ്മഭടന്മാർ ചേർന്ന് തോളിലേറ്റിയും ആംബുലൻസിൽ എത്തിച്ചു.
വാർഡു മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ
ആനി രാജുവും സ്ഥലത്തെത്തിയിരുന്നു.ബിലീവേഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മധ്യേ ധർമ്മഭടൻ രതീഷിൻ്റെ കയ്യിലേക്ക് കുഴഞ്ഞു വീണു കൃഷ്ണൻകുട്ടി മരിച്ചിരുന്നു.
പൊന്നമ്മയെ ആരോഗ്യ സ്ഥിതി വഷളായതിനാൽ ഐ സി യു വിൽ പ്രവേശിപ്പിച്ചു.

ധർമ്മഭടന്മാരായ രതീഷ് പാത്താമുട്ടം, സുരേഷ് പി.ആർ, രജിത്ത് രാജ്, രാജേഷ് അയ്യപ്പൻ, അനിൽ കണ്ണാടി, മനോജ് ഗുരുകുലം, സന്തോഷ്‌ ചങ്ങനാശ്ശേരി എന്നിവർ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായിരുന്നു പായിപ്പാട് കൃഷ്ണഭവനിൽ കൃഷ്ണൻകുട്ടി -.പൊന്നമ്മ ദമ്പതികൾ വെള്ളാപ്പള്ളി ശാഖാംഗങ്ങളാണ്.