Announcements Covid19 Differently abled HEALTH Kasargod

പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി

img

കാസർകോട് : മുഴുവൻ പാലിയേറ്റീവ് കിടപ്പ് രോഗികൾക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകി ബെള്ളൂർ ഗ്രാമ പഞ്ചായത്ത്‌. സംസ്ഥാനത്തു കിടപ്പ് രോഗികൾക്ക് വാക്‌സിൻ നൽകണം എന്ന് സംസ്ഥാന സർക്കാരിൽ നിന്നും നിർദ്ദേശം ഉണ്ടായിരുന്നു, അത് പൂർത്തിയാക്കി ബെള്ളൂർ പഞ്ചായത്ത്‌ ഭരണ സമിതിയും ആരോഗ്യപ്രവർത്തകരും മാതൃക ആയി.
മാർച്ച്‌ 23 നാണ് ദൗത്യം ആരംഭിച്ചത്, തുടർന്ന് 8 ദിവസങ്ങൾ കൊണ്ട്
മെയ്‌ 18 ഓടെ മുഴുവൻ കിടപ്പ് രോഗികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ശ്രീധര എം, ഹെൽത്ത്‌ ആൻഡ് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ ജയകുമാർ, മറ്റു വാർഡ് മെമ്പർമാര്‍ എന്നിവരുടെ നേതൃത്വത്തിൽ ആണ്, ആരോഗ്യ വകുപ്പ് ജീവനക്കാർ ഈ ദൗത്യം പൂർത്തീകരിച്ചത്.

13 വാര്‍ഡുകളിലായി 114 കിടപ്പ് രോഗികൾക്ക് ആദ്യത്തെ ഡോസും, 35 രോഗികള്‍ക്ക് രണ്ടാം ഡോസും നൽകി. മെഡിക്കൽ ഓഫീസർ , പാലിയേറ്റിവ് നേഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സുമ്മാർ , മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍, ആശാവർക്കർമാർ തുടങ്ങിയവർ അടങ്ങിയ സംഘമാണ് എമർജൻസി മരുന്നുകൾ ഉൾപ്പടെ വീടുകളിൽ പോയി പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്.