Covid19 HEALTH KERALA ആരോഗ്യം.

കൊവിഡ് മരണം സംസ്കാരം ധർമ്മഭട സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു.

img

കോട്ടയം : ചങ്ങനാശേരി ഇന്നലെ രാത്രി പത്തു മണിയോടെ എസ്. എൻ. ഡി. പി. യോഗം ചങ്ങനാശേരി യൂണിയനിലെ 1711-ാം നമ്പർ പരിയാരം ശഖയിലെ നാരായണൻ (80) കൊവിഡ് ബാധിച്ചു മരണപ്പെടുകയും തുടർന്ന്‌ ശാഖയുടെ ആവശ്യപ്രകാരം യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ്റെ നേതൃത്യത്തിൽ രാത്രി 12.30 ന് 1165-ാം നമ്പർ പറാൽ ശാഖാ ശ്മശാനത്തിൽ ധർമ്മഭട സംഘത്തിൻ്റെ പ്രവർത്തകരായ,സരുൺ ചേകവർ,കണ്ണൻ ഏനാചിറ, സന്തോഷ് തൃക്കൊടിത്താനം,സച്ചിൻ ഇത്തിത്താനം, വൈശാഖ് പറാൽ എന്നിവരുടെ നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ശവസംസ്കാരം നടത്തി.

 

പറാൽ ശാഖാ പ്രസിഡൻ്റ് ദേവദാസ്, സെക്രട്ടറി അനീഷ്, കമ്മറ്റിയംഗം ഷാജി,
നാരായണന്റെ ബന്ധുവായ അനിൽ തൃക്കൊടിത്താനം, എന്നിവർ സംസ്കാരചടങ്ങിൽ സന്നിഹിതരായിരുന്നു.