കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണം ജില്ലാ കളക്ടർ

Announcements BREAKING NEWS Covid19 Exclusive HEALTH KERALA Pathanamthitta

പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും ഇതിനായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ യോഗം ചേരണമെന്നും ജില്ലാ കളക്ടര്‍
ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ലോക്ക് ഡൗണ്‍ കാലയളവില്‍ വിവിധയിടങ്ങളില്‍ ബാങ്കില്‍ പോകുന്നതിനായി ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു കണ്ടെത്തണം. ആവശ്യമായ നിയന്ത്രണം കൊണ്ടുവരണം.

READ ALSO  മതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

 

ഗ്രാമ പഞ്ചായത്തുകള്‍ ഓരോ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയാല്‍ മതിയാകും.
ഇതിനുപുറമേ സി.എഫ്.എല്‍.ടി.സി.യുടെ ആവശ്യമില്ല. എല്ലാ ഗ്രാമ പഞ്ചായത്തുകളിലേയും ഹെല്‍പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചു.

നിലവില്‍ കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിനേഷന്‍ കേന്ദ്രം അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആവശ്യപ്പെട്ടു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിനായി വാഹന സൗകര്യം ഒരുക്കണമെന്നും കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയമിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാരെ അതത് ബ്ലോക്കുകളില്‍ തന്നെ നിയമിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

READ ALSO  കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം,
ഡി.പി.എം ഡോ.എബി സുഷന്‍,
ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, തഹസീല്‍ദാര്‍മാര്‍, ആര്‍.ടി.ഒ, ഡിഎഫ്ഒ, ഡി.ഡി.പി.തുടങ്ങിയവര് യോഗത്തിൽ ‍ പങ്കെടുത്തു.

img