കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

Covid19 HEALTH KERALA ആരോഗ്യം.

പാലക്കാട് : പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയ 25 ലക്ഷം രൂപയിൽ നിന്നാണ് ആദ്യഘട്ടമായി സാമഗ്രികൾ വാങ്ങി നൽകിയത്.

 

ആന്റിജൻ കിറ്റ്, ഫെയ്സ് ഷീൽഡ്, എൻ 95 മാസ്ക്, സാനിറ്റൈസർ, പൾസ് ഓക്സിമീറ്റർ, പി പി ഇ കിറ്റ്, തുടങ്ങിയ സാമഗ്രികൾ ആണ് പറളി, പിരായിരി, മണ്ണൂർ, മങ്കര, കേരളശ്ശേരി, കോങ്ങാട്, മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർക്ക് വിതരണം ചെയ്തത്.

READ ALSO  കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഗ്രാമ പഞ്ചായത്തുകൾക്ക് കീഴിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ, ആരോഗ്യപ്രവർത്തകർ എന്നിവരിലേയ്ക്ക് ഇത് എത്തിക്കും.

കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിതരണ ഉദ്ഘാടനം നിയുക്ത എം.എൽ.എ അഡ്വ.കെ. ശാന്തകുമാരി നിർവഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ, മറ്റ് ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

img