EDITORIAL

പിടിച്ചുവാങ്ങരുത് കൊറോണയെ

 

പിടിച്ചു വാങ്ങരുത് കൊറോണയെ

കോവിഡ് 19 പടർന്നുതുടങ്ങിയപ്പോൾ തന്നെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യാത്രയടക്കമുള്ള സമ്പർക്കസാധ്യതകൾ വിലക്കിക്കൊണ്ട് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഒന്നു ശ്രദ്ധിച്ചാൽ ഈ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് പുറത്തിറങ്ങിയതാണ് രോഗം വീണ്ടും പരക്കുന്നതിലേക്ക് നയിക്കുന്നതെന്ന് മനസ്സിലാകും.

ഗ്രീൻ സോണായി പ്രഖ്യാപിച്ച ഇടുക്കിയടക്കമുള്ള സ്ഥലങ്ങളിലെ അവസ്ഥ വീണ്ടും രോഗഭീതിയുടേതാക്കിയത് ഈ അലംഭാവമെന്ന് മനസ്സിലാകും.

വ്യക്തികൾക്ക്, പ്രത്യേകിച്ചും ശിശുക്കളുടെയും വൃദ്ധരുടെയും കാര്യത്തിൽ, സ്വന്തം വീടിന്‍റെ അതിരാവണം ഇറങ്ങിനടക്കുന്നതിനുള്ള അതിർത്തി എന്നു പല തവണ സർക്കാർ സംവിധാനങ്ങൾ നിർദ്ദേശിച്ചിരുന്നു.

രോഗനിയന്ത്രണം നമ്മള്‍ ഏകദേശം കൈവരിച്ചു എന്ന തോന്നൽ ഉളവാക്കിയ ശേഷം വീണ്ടും അവിടവിടെയായി രോഗബാധ തല പൊക്കുന്നു.

ഇവിടെ സർക്കാർ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കപ്പെടുകയല്ല വേണ്ടത്. നാം സ്വയം നിയന്ത്രണരേഖയ്ക്കകത്താവുകയാണ്.

അല്ലാത്ത പക്ഷം നാം സ്വയം രോഗികളാകാനും മറ്റുള്ളവരിലേക്ക് രോഗം പരത്താനും ഇടയാക്കും.

ആരോഗ്യപ്രവർത്തകരോ സന്നദ്ധസേവകരോ ഔദ്യോഗികകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ കഴിയാത്തവരോ അല്ലാത്തവർ ഭക്ഷണം ലഭിക്കാതെയോ മരുന്നു ലഭിക്കാതെയോ ആരെങ്കിലും മരിച്ചുപോകാം എന്ന അവസ്ഥയിൽ മാത്രം പുറത്തിറങ്ങുക; അതും കോവിഡ് 19 രോഗബാധക്കാലത്തെ ആരോഗ്യമാനദണ്ഡങ്ങൾ അനുസരിച്ചു മാത്രം.

അല്ലാത്തവർ ദേശവിരുദ്ധരും മനുഷ്യവിരുദ്ധരും ആണെന്നുതന്നെ പറയാം.

കുറത്തിയാടന്‍
9496149637
ചീഫ് എഡിറ്റര്‍
‘ദി കേരള ഓൺലൈൻ’

%d bloggers like this: