കോവിഡ് സഹായ കേന്ദ്രം ആരംഭിച്ചു.

Announcements BREAKING NEWS Covid19 Ernamkulam HEALTH ആരോഗ്യം.

എറണാകുളം : പറവൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് സഹായ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആരംഭിച്ചു.

 

ഗ്രാമ പഞ്ചായത്തുകളിലെ ആശ വർക്കർമാർക്കായി കോവിഡ് സുരക്ഷ ഉപകരണങ്ങളായ പൾസ്‌ ഓക്സിമീറ്റർ, മാസ്ക്, ഗ്ലൗസ് , സാനിറ്റെസർ,ഫേസ് ഷീൽഡ് എന്നിവയുടെ വിതരണവും പഞ്ചായത്ത് പ്രദേശങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേനയെ ഉപയോഗിച്ച് അണുനശീകരണം നടത്തുന്നതിനുളള സ്പ്രേയറുകളുടെ വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിംന സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

READ ALSO  കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന തുടർ പ്രവർത്തങ്ങളിൽ പൊതു ജനങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ച വൈസ് പ്രസിഡണ്ട്
കെ എസ് സനീഷ് പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സുരേഷ് ബാബു, ബബിത ദിലീപ്കുമാർ,
ഗാന അനൂപ് , അംഗങ്ങളായ . കമല സദാനന്ദൻ, ആന്റണി കോട്ടയ്ക്കൽ , ജെൻസി തോമസ്, സജ്ന സൈമൺ ജോയിന്റ് ബിഡിഒ അനിൽകുമാർ സി പി, എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലൈല വി എം സ്വഗതവും, ജനൽ എക്സ്റ്റന്ഷന് ഓഫീസർ കെ ബി ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തി.

READ ALSO  കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
img