BREAKING NEWS Calicut Covid19 HEALTH KERALA

കോവിഡ് വിവരങ്ങൾ ഉടനടി “നമ്മുടെ കോഴിക്കോടിലൂടെ”

img

കോഴിക്കോട് : ജില്ലാ ഭരണകൂടം ഓരോ പ്രദേശങ്ങളിലെയും അപ്പപ്പോൾ ഉള്ള കോവിഡ് നിയന്ത്രണങ്ങളും
പെട്ടെന്ന് പ്രഖ്യാപിക്കുന്ന കണ്ടെയ്ൻമെന്റ് സോണു കളെക്കുറിച്ചും, ദിവസേനയുള്ള കോവിഡ് കണക്കുകളും ജനങ്ങളുടെ വിരൽത്തുമ്പിലൂടെ ഓരോരുത്തരിലേക്കും കൃത്യമായി
” നമ്മുടെ കോഴിക്കോട് ‘ആപ്പിൽ ” കൂടി ലഭ്യമാക്കും

 

അലർട്ടുകൾ ലഭിക്കുന്നതിന് ആപ്ലിക്കേഷൻ പ്ലേസ്‌റ്റോറിൽ അപ്‌ഡേറ്റ് ചെയ്യുകയും തുടർന്ന് ആപ്പിലെ പ്രൊഫൈലിൽ ലോക്കൽ ബോഡി, വാർഡ് വിവരങ്ങൾ കൃത്യമായി നൽകിയിട്ടുണ്ടെന്നത് ഉറപ്പു വരുത്തുകയും വേണം

കോവിഡ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആപ്പിലെ SOS ബട്ടണിലെ Report an Issue ഓപ്‌ഷൻ ഉപയോഗപ്പെടുത്തി ബന്ധപ്പെട്ടവരെ അറിയിക്കുകയുമാവാം. ഇതോടൊപ്പം” നമ്മുടെ കോഴിക്കോടിന്റെ ആപ്പ്” നൽകുന്ന മറ്റു സൗകര്യങ്ങളും കൂടെ പ്രയോജനപെടുത്താം.

പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്
https://play.google.com/store/apps/details?id=in.nic.mmadekoyikode

കോഴിക്കോട് ജില്ലയിലുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക്
+919847764000 എന്ന മൊബൈൽ നംമ്പരിൽ ബന്ധപ്പെടാവുന്നതാണ്