പ്ലാസ്റ്റിക്കിന്റെ ശത്രുക്കൾ കോവിഡിനെതിരെയും സജീവം

Covid19 HEALTH ആരോഗ്യം. പരിസ്ഥിതി.

ആലപ്പുഴ: പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് ആക്കാൻ മുൻ നിരയിൽ നിന്നും പ്രവർത്തിച്ച പഞ്ചായത്തിലെ ഹരിത കർമ സേന പ്രവർത്തകർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാണ്.

 

പഞ്ചായത്തിലെ കോവിഡ് ബാധിത പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുകയാണ് ഇവർ. ഓരോ വാർഡുകളിലും രണ്ടു പേർ വീതം പഞ്ചായത്തിൽ 32 പേരാണ് ഹരിത കർമ സേനയുടെ ഭാഗമായി പ്രവർത്തന രംഗത്തുള്ളത്. സമൂഹ അടുക്കളയിലെ പ്രവർത്തങ്ങളിലും ഹരിത സേനാംഗങ്ങൾ മുൻനിരയിലുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലും ഹരിത കർമ സേനയുടെ നേതൃത്വത്തിൽ മാലിന്യ നിർമാർജനം പഞ്ചായത്തിൽ കാര്യമായി നടത്തുന്നുണ്ട്. വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിച്ചുള്ള സമഗ്രമാലിന്യ നിർമാർജനമാണ് ഇവരിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ ഇടവേളകളിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയിൽ സംസ്‌കരിക്കുന്നുമുണ്ട്

READ ALSO  കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
img