കോവിഡ് പ്രതിരോധം ഒരു കുഴൽനാടൻഅപാരത

Announcements BREAKING NEWS Covid19 Ernamkulam HEALTH KERALA

മൂവാറ്റുപുഴ : കൊവിഡ് മഹാമാരിക്കെതിരെ സംസ്ഥാനത്തിനു തന്നെ അഭിമാനിക്കാവുന്ന
വിധത്തിൽ മാതൃകയായി പ്രൊഫഷണല്‍സും യുവാക്കളും അടങ്ങുന്ന 1000 ല്‍ പരം അംഗങ്ങളടങ്ങുന്ന സന്നദ്ധ സേനയുമായി ഡോ. മാത്യു കുഴല്‍നാടന്‍

മൂവാറ്റുപുഴയില്‍ നിന്നും പുതിയ സന്നദ്ധ സേനയുടെ പ്രവര്‍ത്തനം. ടെക്‌നോളജിയും യുവത്വവും വിദ്യാസമ്പന്നരും പ്രൊഫഷണലിസ്റ്റുകളുടെ എക്‌സ്പീരിയന്‍സും ഉള്‍പ്പെടുത്തിയുള്ള പുതിയ സേനയാണ് കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ചിട്ടുള്ളത്.
24 മണിക്കുറും സേവന സന്നദ്ധമായി ഹെല്‍പ്പ് ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രളയ കാലത്തെ നേരിടാന്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള യുവ സമൂഹം മുന്നോട്ട് വന്നതിന്റെ പ്രതീക്ഷയിലാണ് മാത്യു കുഴല്‍നാടന്‍ കോവിഡ് പ്രതിരോധ ബ്രിഗേഡ് രജിസ്ട്രേഷന് തുടക്കം കുറിച്ചത്.
കേരളത്തിനുള്ളിലും ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്കും കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാമെന്നതാണു ഇതിന്റെ പ്രത്യേകത പ്രത്യേകത.
രജിസ്‌ട്രേഷന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സംരംഭം തുടങ്ങി 3 ദിവസം കൊണ്ട് 1000 ലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു.

READ ALSO  കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രവര്‍ത്തനങ്ങളിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പേരുടെയും സജീവ പങ്കാളിത്തമുണ്ട്.

ആയിരം പേരിൽ 650 പേരും മണ്ഡലത്തിലുളള വരാണ്. മറ്റുള്ളവരിൽ മൂവാറ്റുപുഴക്ക് പുറത്ത് ജോലി ചെയ്യുന്നവരും സന്നദ്ധ പ്രവർത്തനത്തിന് താൽപര്യമുള്ളവരും ഉൾപെടും.

അഞ്ച് വിഭാഗമായി തിരിച്ചാണ് കോവിഡ് പ്രതിരോധ സേന പ്രവര്‍ത്തിക്കുന്നത്. കോവിഡ് രോഗികളെ വിളിച്ച് അവരുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ് ആവശ്യമുള്ളവര്‍ക്ക് ടെലിമെഡിക്കല്‍ കണ്‍സള്‍ട്ടിംഗ് സൗകര്യം നല്‍കുകയാണ് ഒന്നാം വിഭാഗത്തിലുള്ളവര്‍ ചെയ്യുക.

വൈദ്യ ശാസ്ത്രമേഖലയിലെ വിവിധ വകുപ്പുകളിൽ വൈദഗ്ധ്യം നേടിയിട്ടുള്ള 18 ഡോക്ടര്‍മാരുടെ ടെലി മെഡിക്കല്‍ കണ്‍സള്‍ട്ടിംഗ് ലഭ്യമാണ്. കോവിസ് മെഡിസിന്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി മെഡിസിന്‍ എത്തിച്ച് നല്‍കുകയാണ് രണ്ടാം വിഭാഗത്തിലുള്ളവര്‍ ചെയ്യുക.

READ ALSO  യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണസംഭവം ഇടുക്കിയില്‍

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകള്‍ സൗജന്യമായി എത്തിച്ചു നല്‍കുകയാണ് മൂന്നാമത്തെ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സോനംഗങ്ങള്‍ ചെയ്യുക.

കോവിഡ് രോഗികളുള്ള വീട്ടിലെ ആര്‍ക്കെങ്കിലും ആശുപത്രിയിലോ മറ്റ് പോകണമെന്നുണ്ടെങ്കില്‍ അവര്‍ക്കായി സാനിറ്റൈസ് ചെയ്ത വാഹനമോ ആബുലന്‍സ് സൗകര്യമോ നല്‍കുന്നതാണ്. ഇതിനായി നാല് വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഹെല്‍പ്പലൈന്‍ നമ്പരില്‍ വിളിച്ച് സ്ഥലവും രോഗിയുടെ പേരും പറഞ്ഞാല്‍ സൗകര്യം ഏര്‍പ്പെടുത്തും. ഓരോ യാത്രയ്ക്കു ശേഷവും വാഹനം സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കും. സുരക്ഷയ്ക്കായി ഡ്രൈവര്‍ പിപിഇ കിറ്റ് ധരിക്കുന്നതടക്കമുള്ള സജ്ജീകരണങ്ങളും ഉണ്ട്.

READ ALSO  ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു ; സ്‌കൂള്‍ തുറക്കുമ്ബോള്‍ കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി

കോവിഡ് വന്ന് മാറിയ രോഗികളുടെ വീടുകള്‍ സൗജന്യമായി സാനിറ്റൈസ് ചെയ്ത് നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ മാനസികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് സൗകര്യം നല്‍കും.

കൂടാതെ പുസ്തക വായനയും മറ്റും താല്‍പര്യമുള്ളവര്‍ക്ക് വീടുകളില്‍ പുസ്തകങ്ങള്‍ എത്തിച്ച് നല്‍കുക തുടങ്ങിയ സേവനങ്ങളും ഉള്‍പ്പെടുന്നതാണ് സന്നദ്ധ സേനയുടെ പ്രവര്‍ത്തനം.

കോവിഡ് ബ്രിഗേഡ് രജിസ്ട്രേഷന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഈ പ്രതിസന്ധിയിലും ഒപ്പം നില്‍ക്കാന്‍ യുവസമൂഹമുണ്ടെങ്കില്‍ ഈ പോരാട്ടത്തില്‍ നാം ജയിക്കുമെന്ന് തന്നെയാണ് പൂര്‍ണ വിശ്വാസമെന്ന് ഡോ. മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

img