Announcements BREAKING NEWS Covid19 Exclusive HEALTH KERALA ആരോഗ്യം.

കൊവിഡ് ചികിത്സ സർക്കാർ വില നിശ്ചയിച്ചു

img

സംസ്ഥാനത്ത് കോവിഡ് കേസുകൾദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ന്യായമായ വിലയിൽ മെഡിക്കൽ ഉപകരണങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുക അനിവാര്യമാണ്. ഇതിനെ മുൻനിർത്തി കൊവിഡ് ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ചില വസ്തുക്കള്‍ക്ക്
കേരള അവശ്യസാധന നിയന്ത്രണ നിയമം -1986 പ്രകാരം വില്‍ക്കാവുന്നതിന്‍റെ പരമാവധി വില സര്‍ക്കാര്‍ നിശ്ചയിച്ചു ഉത്തരവായി.

 

ഇതുപ്രകാരം
പിപി.ഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്കിന് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്ക്ക് 3.90 രൂപ, ഫേസ് ഷീല്‍ഡ് 21 രൂപ, ഡിസ്പോസിബിള്‍ ഏപ്രൺ 12 രൂപ, സര്‍ജിക്കല്‍ ഗൗൺ 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ 5.75 പൈസ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലി 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലി 55 രൂപ, സ്റ്റിറയില്‍ ഗ്ലൗസ്സ് ജോഡി 15 രൂപ, എന്‍.ആര്‍.ബി.മാസ്ക്ക് 80 രൂപ, ഓക്സിജന്‍ മാസ്ക്ക് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്റർ 1520 രൂപ, ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്റർ 1500 രൂപ എന്ന നിരക്കുകൾ പരമാവധി വിലയായി നിശ്ചയിച്ചു.