ഭിന്നശേഷിക്കാര്‍ക്ക് കൊവിഡ് വാക്സിനേഷൻ യജ്ഞം

Announcements Covid19 Differently abled KERALA ആരോഗ്യം.

കോഴിക്കോട് : ജില്ലയില്‍ 18 നും 44 വയസ്സിനുമിടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കായി മെയ് 29ന് കോവിഡ് വാക്‌സിനേഷന്‍ യജ്ഞം നടത്തുന്നു. ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി, സോഷ്യല്‍ സെക്യുരിറ്റി മിഷന്‍ എന്നിവയും സംയുക്തമായാണ് യജ്ഞം സംഘടിപ്പിക്കുന്നത്.

 

രജിസ്‌ട്രേഷനും മറ്റും തൊട്ടടുത്തുള്ള അംഗണവാടികളുമായി ബന്ധപ്പെടണം. ജില്ലയിലെ അംഗണവാടി വര്‍ക്കര്‍മാര്‍ക്കാണ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്റെ ചുമതല. ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍
img