Announcements Covid19 HEALTH KERALA

കൊവിഡ് വാക്സിനേഷന്‍ 108 കേന്ദ്രങ്ങളില്‍

img

കണ്ണൂർ : ജില്ലയില്‍ ഇന്ന് (മെയ് 28) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977 ന് മുന്‍പ് ജനിച്ചവര്‍)
ഫസ്റ്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി 92 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 – 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി 16 വാക്സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.

 

45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ കേന്ദ്ര ഗവണ്മെന്റില്‍ നിന്നാണ് ലഭിക്കുന്നത്. ആയതിനാല്‍ ഇത്തരത്തിലുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്സിനേഷന്‍ പോര്‍ട്ടലായ http://www.cowin.gov.in എന്ന സൈറ്റില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ. കേരള സര്‍ക്കാരിന്റെ വാക്സിനേഷന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യരുത്. 18 – 44 വയസിലുള്ള(1977 ന് ശേഷം ജനിച്ചവര്‍ ) അനുബന്ധ രോഗങ്ങളുള്ളവരും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരും, ജോലി, പഠന, ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്നവരും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം കേരള സര്‍ക്കാരിന്റെ വാക്സിനേഷന്‍ സൈറ്റില്‍ http://(covid19.kerala.gov.in) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേരള സര്‍ക്കാരാണ് വാക്സിന്‍ ലഭ്യമാക്കുന്നത്.