കുതിരാനിലെ കാരുണ്യപ്രവർത്തനങ്ങൾ

kuthiran services

കുതിരാനിലും കാരുണ്യപ്രവർത്തനങ്ങൾക്കു തുടക്കമായി. കുതിരാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.

ജില്ലാ അതിർത്തിയിൽ പൊരിവെയിലത്ത് കഷ്ടപ്പെട്ട് സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ട കുടിവെള്ളവും പന്തലും ലോക്ഡൗൺ തുടങ്ങിയതു മുതൽ എത്തിച്ച് നൽകുന്നത് ജനകീയ കൂട്ടായ്മയാണ്.

കുതിരാനിൽ റോഡ് ശരിയാക്കണമെന്ന ആവശ്യവുമായി 18 ദിവസങ്ങൾ നിരാഹാര സമരം ചെയ്തിരുന്ന
യുവജനങ്ങളുടെ കൂട്ടായ്മയാണ് ഇത്.

400 രൂപ വിലമതിക്കുന്ന 60 കിറ്റുകൾ ഇവർ വിതരണം ചെയ്തു.

ഒരു വീട്ടുകാർക്ക് ഒരു മാസത്തെ വാടക കൊടുക്കുവാനും ഈ കൂട്ടായ്മയിലൂടെ സാധിച്ചു.

ലാലീസ് ഹൈപ്പർ മാർക്കറ്റ് പട്ടിക്കാട്, മാത്യൂസ് സക്കറിയ (ബ്ലൂസ്റ്റാർ കാർ ഏസി ), തണൽ കൂട്ടം പ്രവാസി കൂട്ടായ്മ നാട്ടിക, മേക്കാട്ടിൽ ഏജൻസീസ്, വാണിയംപാറയിലെ ചില വ്യക്തികൾ എന്നിവരുടെ സഹായത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്.

രാഹുൽ. എൻ. സി., സാംജി. ഐ. വി., സജി. ജെ. പി. എസ്സ്., ലിമോ, വിഷ്ണു, ലിമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.