കൊവിഡ് 19 പ്രതിരോധം തീർത്ത് തൃശ്ശൂർ എം.പി – ടി.ൻ പ്രതാപൻ

കൊവിഡ് 19 പ്രതിരോധത്തിലേർപ്പെട്ടിരിക്കുന്ന പൊതുസമൂഹത്തിനും ആരോഗ്യപ്രവർത്തകർക്കും ജില്ലാ ഭരണകൂടത്തിനും ആശ്വാസമായി തൃശ്ശൂർ എം.പി. ടി.ൻ പ്രതാപന്റെ പ്രഖ്യാപനം.


ഈ സാമ്പത്തിക വർഷം എം പി മാർക്കുള്ള പ്രാദേശിക വികസന ഫണ്ട് അഞ്ചുകോടി രൂപയാണ്.
പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കുള്ള ഫണ്ട് മാറ്റി ബാക്കിവരുന്ന മൂന്ന് മൂന്നരകോടി രൂപ തടസങ്ങളോ കുറവുകളോ ഇല്ലാത്ത കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ തയാറാണെന്ന് എം. പി. അറിയിച്ചു. ജില്ലയിൽ പൊതു ആരോഗ്യമേഖലയിൽ എന്ത് എവിടെ വേണമെന്ന് അടിയന്തിരമായി അറിയിക്കാനുള്ള നിർദ്ദേശം ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നൽകിയതായും അദ്ദേഹം പറഞ്ഞു