GENERAL

ശ്രീലങ്ക ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സി പി സുഗതന്റെ പോസ്റ്റിനെ വളച്ചൊടിച്ച് സംഘപരിവാറിന്റെ സോഷ്യൽ മീഡിയ പ്രചരണം..

img

കോഴിക്കോട്: ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംകളെ അധിക്ഷേപിച്ച്‌ നവോത്ഥാന നോതാവ് സി.പി സുഗതൻ പോസ്റ്റിട്ടതായി അപവാദം. ലങ്കയിലെ ഭീകരാക്രമണത്തെ അപലപിച്ച ഏതെങ്കിലും അബ്ദുള്ളക്കുട്ടി, അസീസ്, കോയ ഉണ്ടോ? ഫലസ്തീന് വേണ്ടി നിലവിളിച്ചവരെവിടെ? എന്നാണ് സുഗതന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്.
പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ കമന്റില്‍ അതിന് വിശദീകരണവും നല്‍കുന്നുണ്ട് സുഗതന്‍.

ന്യൂസിലന്‍ഡ് ആക്രമണം നടന്നപ്പോള്‍ ലോകം മുഴുവന്‍ ഇരകള്‍ക്കൊപ്പം നിന്നു. അതുപോലെ ലോകത്ത് എവിടെ ഭീകരാക്രമണം നടന്നാലും ദുഖമുണ്ടാകണം, അതാണു മനുഷ്യത്തം. കേരളത്തിലെ മുസ്‌ലിം സഹോദരന്മാരില്‍ ഭുരിപക്ഷവും ഐ.എസിനു എതിരാണ്?.

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

പക്ഷെ അവര്‍ പലപ്പോഴും നിശബ്ദദ പാലിക്കുന്നു എന്നു കണ്ടിട്ടുണ്ട്. സംഘപരിവാറിനെ എതിര്‍ക്കാന്‍ പിന്തുണ നല്‍കുന്നവര്‍ ഐ.എസിനെ എതിര്‍ക്കാനും മുന്നില്‍ വരണം. അതാണ് ഉദേശിക്കുന്നത്. സുഗതന്‍ വ്യക്തമാക്കുന്നു.
കൂടാതെ ഐ.എസിനെതിരെ ബോധവല്‍ക്കരണത്തിന് ഇടുന്ന പോസ്റ്റ്കളില്‍ വര്‍ഗീയത കാണരുതെന്നും വര്‍ഗീയത മനസ്സില്‍ ഉള്ളവന്‍ എല്ലാത്തിലും വര്‍ഗീയത കാണുമെന്നും സുഗതന്‍ മറ്റൊരു പോസ്റ്റില്‍ പറയുന്നുണ്ട്.

ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായ സി.പി സുഗതന്‍ വനിതാ മതിലിന്റെ സമയത്താണ് പിണറായിയുടെ പക്ഷത്ത് വന്നത്. കടുത്ത മുസ്‌ലിം വിരുദ്ധനായ സുഗതന്‍ ബാബരി മസ്ജിദ് പൊളിച്ച കല്ല് അഭിമാനത്തോടെ വീട്ടില്‍ സൂക്ഷിക്കുന്ന ആളാണ്. ഹാദിയക്കെതിരെയും ഇയാള്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സി.പി സുഗതന്‍ ഖലീഫ ഉമറിനെപ്പോലെയാണ് എന്നായിരുന്നു മന്ത്രി കെ.ടി ജലീല്‍ പറഞ്ഞത്.

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

ഏതായാലും ഇടതു സർക്കാരിനൊപ്പം നവോത്ഥാന വിഷയത്തിൽ കൂടെ നിന്ന സുഗതനെ ഈ പോസ്റ്റിന്റെ പേരിൽ ഇകഴ്ത്തുന്നത് സർക്കാരിനെതിരെ ലക്ഷ്യമാക്കിത്തന്നെയാണ് .

%d bloggers like this: