COVER STORY GENERAL

ധർമ്മജൻ ബോൾഗാട്ടിയും, ധർമ്മൂസ് ഫിഷ് ഹബ്ബും, ചില കാഴ്ചകളും..

img

“എന്നെ ഉദ്ഘാടനത്തിനും ആദരിക്കാനും വിളിക്കുന്നവർ ഇനി മുതൽ എനിക്ക് ട്രോഫികൾ തരാതെ പകരം, അരിയോ പല വ്യഞ്ജനങ്ങളോ, വസ്ത്രമോ തന്നിരുന്നെങ്കിൽ , എന്റെ ചുറ്റുമുള്ള ഇല്ലാത്തവർക്ക് അതൊരു ഗുണമായേനേ.’പ്രശസ്തിയുടെയും വെള്ളിവെളിച്ചത്തിന്റെയും താരപ്പൊലിമയുടെയും മാസ്മരികതയിൽ മുങ്ങിയ ഒരു മലയാളനടനിൽ നിന്നും ഇത്തരമൊരു FB പോസ്റ്റ് ഒരിക്കലും പ്രതീക്ഷിക്കാവുന്നതല്ല. FB യിലെ അസാധാരണമായ ഒരു പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് കണ്ടപ്പോൾ അത്ഭുതം തോന്നി. പല തവണ കാണുകയും അപൂർവ്വമായി ഇടപഴകേണ്ടി വരികയും ചെയ്ത ധർമ്മജൻ ബോൾഗാട്ടിയെപ്പോലൊരു നടൻ ഇത്തരത്തിൽ ഒരു പോസ്റ്റിലൂടെ തന്റെ സാമൂഹിക പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന വാക്കുകൾ അതും ഫേസ് ബുക്കിൽ…?ഒന്നു വിളിച്ചു,എപ്പോഴും ബിസിയിലായ ആ ഫോണിൽ ഒരിക്കൽ കിട്ടി, എന്തായിരിക്കും ഇത്തരം ഒരു പോസ്റ്റിനുള്ള ചേതോവികാരം എന്നറിയണം, ഫോൺ കുറത്തിയാടന്റെ കയ്യിൽ കൊടുത്തു. കുറത്തിയാടനാണ് നേരിൽ കാണാനുള്ള സമയം ഉറപ്പിച്ചത്, പിറ്റേന്നു ചെല്ലാമെന്നുറപ്പിച്ചു.ദി കേരള ഓൺ ലൈനിന്റെ ആസ്ഥാന ക്യാമറാമാൻ ആദി സൂര്യ പിറ്റേന്ന് ശാന്തി വനത്തിലെ പരിസ്ഥിതി കൂട്ടായ്മയുടെ തിരക്കിലായിരുന്നു. പകരത്തിന് ബിനു ജോർജിനെ വിളിച്ചു, പിറ്റേന്ന് രാവിലെ പ്രദീപ് ശിവശങ്കർ എത്തി, പലതവണ വിളിച്ചിട്ടും ധർമ്മജനെ കിട്ടിയില്ല ,തിരക്കു തന്നെ തിരക്ക്.. ഒടുവിൽ ഉച്ചയോടെ കിട്ടി. ചിറ്റൂർ റോഡിൽ അയ്യപ്പൻകാവിനടുത്ത് എത്താൻ പറഞ്ഞു..കാറും ക്യാമറയുമായി ബിനു എത്തി .കുറത്തിയാടനും പ്രദീപ് ശിവശങ്കറും, കൂടി അവിടെത്തുമ്പോൾ സ്ഥലം കണ്ടെത്താൻ വീണ്ടും പലവട്ടം വിളിക്കേണ്ടി വന്നു. ഒടുവിൽ എത്തിയത് ധർമ്മൂസ് ഫിഷ് ഹബ്ബിൽ . ഏതാണ്ട് 600 സ്ക്വയർ ഫീറ്റിൽ നന്നായി സംവിധാനം ചെയ്ത ഫിഷ്സ്റ്റാൾ. സാധാരണ മീൻ കടയുടെ ആമടുപ്പ് മണം ഇല്ലായിരുന്നു. ജീവനറ്റു കിടന്ന മീൻ കൂട്ടങ്ങൾ തല വച്ചു കടന്നത് നന്നായി സംവിധാനം ചെയ്ത ഫ്രീസറിനു മുകളിലായതുകൊണ്ടും, നല്ല ഫ്രഷ് വാട്ടർ ഐസിൽ പുതച്ചു കടന്നതു കൊണ്ടു മാവണം.മുൻപു കൈമാറിയ
മറ്റൊരു നമ്പറിൽ വിളിച്ചു ,പാർട്ട്ണറെ കിട്ടി.. ദേ വരുന്നു.. 3 മണി. ഒരു വണ്ടി നിറയെ ആളുകൾ ,കൂട്ടത്തിൽ ആ ചെറിയ ,വലിയ മനുഷ്യനും. നേരെ കൈതന്ന് അകത്തേക്ക്. ഒരു ഇറച്ചിവെട്ടുകാരന്റെ കയ്യടക്കത്തോടെ ക്ലീനിംഗ് ഏരിയയിൽ ചെന്ന് മീൻ വെട്ടിവെടുപ്പാക്കുന്ന ഒരു ശ്രദ്ധാലുവായ കടയുടമയായി നിമിഷം കൊണ്ട് ധർമ്മജൻ മാറി..ക്യാമറ റെഡി..
പതിവുപോലെ കുറത്തിയാടൻ അവതാരകനായി. ആദ്യം അവതരണം, FB പോസ്റ്റിനെക്കുറിച്ച് ചോദ്യം. മനുഷ്യത്വത്തിൽ ചാലിച്ച മറുപടി .പിന്നെ ഈ സംരംഭം തുടങ്ങാനുണ്ടായ സാഹചര്യം, കഴിഞ്ഞു പോന്ന ജീവിത സാഹചര്യങ്ങൾ. കൂടെയുള്ള പതിനൊന്ന് പാർട്ട്ണർമാരിൽ അവിടെത്തിയ 6 പേരെയും പരിചയപ്പെടുത്തി.ധർമ്മജൻ സ്വന്തം പങ്കാളികളോടൊപ്പംഇടയ്ക്ക് കയറി വന്ന ഇടപാടുകാരെ സ്വീകരിച്ച് സ്വന്തം കൈ കൊണ്ടു തന്നെ അവർക്കു വേണ്ടത് തൂക്കിക്കൊടുത്തു.
ഇതിനിടയ്ക്കാണ് ഞങ്ങളുടെ മീഡിയാ ഡസ്ക്കിന് ഒരു പഴയ ചിത്രം. ഓർമ്മ വന്നത്. മൂന്നു മാസത്തോളം നീണ്ട ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിനെ കണ്ട് പൊട്ടിക്കരയുന്ന ധർമ്മജൻ, ഇൻറർവ്യൂവിന്റെ അടുത്ത സെക്ഷനിൽ ചോദ്യം അതിനെക്കുറിച്ചായി, അങ്ങിനെ ദിലീപ് വിഷയത്തിൽ തന്റെ കാഴ്ചപ്പാട് വളരെ വികാരപരവും മനോഹരവുമായി അദ്ദേഹം ദി കേരള ഓൺ ലൈനിനു വേണ്ടി പങ്കുവച്ചു..ഒടുവിൽ കയറി വന്ന പാർട്ട്ണർമാരെയും പരിചയപ്പെടുത്തി ഞങ്ങളെ യാത്രയാക്കി, ഇപ്പോൾ ഈ പതിനൊന്ന് പേരടങ്ങുന്ന കൂട്ടത്തിന് കേരളത്തിൽ പലയിടത്തായി ഏഴു സ്റ്റാളുകൾ ഉണ്ട് ,എല്ലാം ധർമ്മൂസ് ഫിഷ് ഹബ് എന്ന ബ്രാന്റിൽ തന്നെ.ശ്രീ ധർമ്മജനുമായുള്ള മീഡിയാ ഇൻറർവ്യൂവിന്റെയും, ദിലീപിനെക്കുറിച്ചുള്ള വൈകാരിക ഭാഷണങ്ങളും ഈ വരുന്ന ഏപ്രിൽ 25ന് രാവിലെ 10ന് ദി കേരള ഓൺലൈനിൽ കാണാം..
മറക്കാതെ കാണാൻ ലോഗിൻ ചെയ്യുക ദി കേരള ഓൺലൈൻ FB പേജിലും, ദികേരള ഓൺലൈൻ യൂടൂബ് ചാനലിലും..

%d bloggers like this: