കൊണ്ടോട്ടി: രണ്ടുവര്‍ഷം മുന്‍പ് കരിപ്പൂരില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക് മാറ്റി.കാര്‍ഗോ കോംപ്ലക്‌സിന് സമീപത്തേക്കാണ് മാറ്റിയത്. വിമാനം ടെര്‍മിനലിന് എതിര്‍വശത്ത് സി.ഐ.എസ്.എഫ്. ബാരക്കിന് സമീപത്ത് പ്രത്യേകം പ്ലാറ്റ്ഫോം നിര്‍മിച്ചായിരുന്നു സൂക്ഷിച്ചിരുന്നത്.വിമാനം ഇവിടേക്ക് മാറ്റി സൂക്ഷിക്കാന്‍ ഒരുകോടിയോളം രൂപ ചെലവായിരുന്നു. വിമാനത്തിന്റെ ഉത്തരവാദിത്വം ബോയിങ് കമ്പനിക്കായിരുന്നു.ഉടമസ്ഥരായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇന്‍ഷൂറന്‍സിലൂടെ നഷ്ടപരിഹാരം ലഭിച്ചതാണ്. വിമാനത്താവളത്തിനകത്ത് വിമാനം സൂക്ഷിക്കുമ്പോഴുള്ള കനത്ത സാമ്പത്തിക ബാധ്യതയും സാങ്കേതികപ്രശ്‌നവും പരിഹരിക്കുന്നതിനാണ് പുറത്തേക്ക് മാറ്റിയതെന്നാണറിയുന്നത്.
