പ്രതിരോധ പ്രവർത്തങ്ങൾ കരുത്തോടെ

Announcements Covid19 HEALTH KERALA Kollam Rain destruction

കൊല്ലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചികിത്സാ കേന്ദ്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. കൊല്ലം കോര്‍പ്പറേഷന്റെ മൂന്നാമത്തെ സി.എഫ്.എല്‍.ടി.സി.യുടെ ഉദ്ഘാടനം ഫാത്തിമ മാതാ നാഷനല്‍ കോളേജിലെ സെന്റ് തോമസ് ഹോസ്റ്റലില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. 106 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയത്. കോര്‍പ്പറേഷനിലെ സാമൂഹിക അടുക്കളകള്‍ മേയര്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

 

പുനലൂരില്‍ മദര്‍ തെരേസാ കോണ്‍വെന്റിനോട് ചേര്‍ന്ന് ഒരു ഡി.സി.സി കൂടി പ്രവര്‍ത്തനമാരംഭിക്കാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

READ ALSO  സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ധൂര്‍ത്ത്‌ ; മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി നാല് ലക്ഷ്വറി കാറുകള്‍ വാങ്ങുന്നു

പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ കോവിഡ് ബെഡുകളുടെ എണ്ണം 68 ല്‍ നിന്നും നൂറാക്കി വര്‍ദ്ധിപ്പിക്കുവാനും തീരുമാനിച്ചു. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി നഗരസഭാ പരിധിയിലെ മുഴുവന്‍ സ്‌കൂളുകളും വൃത്തിയാക്കാനുള്ള നടപടികളാരംഭിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു. ജൂണ്‍ ആറിന് വീടുകളില്‍ ശുചീകരണ യജ്ഞം നടത്താനും തീരുമാനമായി. 50 വീടിന് അഞ്ചു വോളണ്ടിയര്‍മാര്‍ എന്ന കണക്കില്‍ പ്രത്യേകം ക്ലസ്റ്ററുകള്‍ തിരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

READ ALSO  പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധo ; കുരിശ്​ ചുമന്ന്​ മാര്‍ച്ച്‌ നടത്തി

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തേണ്ടുന്ന അടിയന്തര നടപടികള്‍ സംബന്ധിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ചവറ ബ്ലോക്ക് പരിധിയിലെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ബ്ലോക്ക് പഞ്ചായത്തിന് കൈമാറി. ഓട്ടോ തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.

img