ഡല്‍ഹി: ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു; അഭിഭാഷക വേഷത്തില്‍ അക്രമികളാണ് വെടിയുതിര്‍ത്തത്. രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് മരണം. ഗുണ്ട തലവന്‍ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കിയതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേറ്റു. അഭികരുടെ വേഷത്തിലാണ് അക്രമികളെത്തിയത്. പൊലീസും തിരികെ വെടിവെച്ചു.
രോഹിണി ജില്ലാ കോടതിയിലെ 207 നമ്പര്‍ മുറിയില്‍ വെടിവെപ്പ് നടന്നത്. തിലു താജ്പൂരിയുടെ സംഘമാണ് ആക്രമണം നടത്തിയത് പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം തുടങ്ങിയെന്ന് ദില്ലി പൊലീസ് അറിയിച്ചു. രണ്ട് ആക്രമികളെ പൊലീസ് വധിച്ചുവെന്നും ദില്ലി പൊലീസ് പി ആര്‍ ഒ ചിന്മയ് ബിശ്വവല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് വേഷത്തിലാണ് ആക്രമികളെത്തിയതെന്നും പൊലീസ് തിരികെ വെടിവെച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. പരിക്കേറ്റവരുടെ എണ്ണം എടുക്കുന്നതേയൊള്ളുവെന്നും അന്വേഷണം തുടരുന്നതായി പിആര്‍ഒ അറിയിച്ചു.