എംസിഡി തിരഞ്ഞെടുപ്പ് ഫലം: ആദ്യഫലസൂചനകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ഫല സൂചനകളിലെ നേരിയ മുന്‍തൂക്കം ബി ജെ പിക്ക് നഷ്ടം. നിലവില്‍ 123 സീറ്റില്‍ ആം ആദ്മിയും 126 സീറ്റുകളില്‍ ബി ജെ പിയും 114 സീറ്റുകളില്‍ ആം ആദ്മിയും ആണ് മുന്നിട്ട് നില്‍ക്കുന്നത്. ഒമ്പതിടത്ത് കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നു.

നേരത്തെ ആം ആദ്മി പാര്‍ട്ടി മിന്നുന്ന ജയം നേടും എന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ പോസ്റ്റല്‍ വോട്ടുകളിലെ ട്രെന്‍ഡ് അനുസരിച്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ബി ജെ പിയാണ്.നേരത്തെ 250 സീറ്റുകളില്‍ 149 മുതല്‍ 171 സീറ്റുകള്‍ വരെ ആം ആദ്മി നേടും എന്നായിരുന്നു പ്രവചനം. ബി ജെ പി 61 മുതല്‍ 91 സീറ്റുകള്‍ വരെ നേടും എന്നും കോണ്‍ഗ്രസ് 3 മുതല്‍ 7 സീറ്റുകളില്‍ ഒതുങ്ങുമെന്നുമാണ് പ്രവചനം. മൂന്ന് കോര്‍പറേഷനുകള്‍ ഒന്നായി ലയിപ്പിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. 50.48 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.

പുനരേകീരണത്തിന് ശേഷം 272 വാര്‍ഡുകളില്‍ല്‍ നിന്ന് 250 ആയി കുറഞ്ഞു. കഴിഞ്ഞ രണ്ട് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആം ആദ്മി പാര്‍ട്ടിയാണ് സംസ്ഥാനത്ത് വിജയിത്തുന്നത്. എന്നാല്‍ ഒന്നരപതിറ്റാണ്ടായി എം സി ഡിയുടെ നിയന്ത്രണം ബിജെപിയ്ക്കാണ്.ഇത്തവണ 250 വാര്‍ഡുകളില്‍ 200 ലധികം സീറ്റുകള്‍ തങ്ങള്‍ വിജയിക്കും എന്നാണ് ആം ആദ്മിയുടെ അവകാശവാദം. നാല് എക്സിറ്റ് പോള്‍ ഫലങ്ങളും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി 155 സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. 84 വാര്‍ഡുകളില്‍ ബി ജെ പി വിജയിക്കുമെന്നും കോണ്‍ഗ്രസിന് ഏഴ് വാര്‍ഡുകള്‍ മാത്രമേ നേടാനാകൂ എന്നും പ്രവചിക്കുന്നു.

ആം ആദ്മിയും ബി ജെ പിയും 250 വാര്‍ഡുകളിലും തനിച്ച് മത്സരിക്കുകയാണ്. കോണ്‍ഗ്രസ് 247 സീറ്റിലാണ് മത്സരിക്കുന്നത്. ബി എസ് പി 132 വാര്‍ഡുകളിലും ശരദ് പവാറിന്റെ എന്‍ സി പി 26 വാര്‍ഡിലും ജെ ഡി യു 22 സീറ്റിലും മത്സരിക്കുന്നുണ്ട്. 382 സ്വതന്ത്രരും ഇത്തവണ ജനവിധി തേടുന്നുണ്ട്.