NATIONAL

കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലെത്തിച്ച ഇന്ത്യയുടെ ദയാലുവായ കുട്ടിയ്ക്ക് അന്തർദേശീയ പുരസ്ക്കാരം..

img

ഐസ്വാൾ :

പരിക്കേറ്റ കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലെത്തിച്ച ബാലന് അന്തർദേശീയ പുരസ്ക്കാരം . മൃഗ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘പീറ്റ ‘ ആണ് ആറു വയസുകാരനായ ഡെറക് സി ലൽക്കനിമയെ പുരസ്ക്കാരം നൽകി ആദരിച്ചത് .

പീറ്റയുടെ കംപാഷനേറ്റഡ് കിഡ് പുരസ്ക്കാരമാണ് മിസോറാം സ്വദേശിയായ ബാലനെ തേടിയെത്തിയത് .

സൈക്കിളോടിച്ച് വരുന്നതിനിടയിലാണ് കോഴിക്കുഞ്ഞ് ഡെറക്കിന്റെ സൈക്കിൾ വീലിന് അടിയിൽപ്പെടുകയായിരുന്നു. പരിക്കേറ്റ കോഴിയുമായി ഡെറക് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി .

കോഴിക്കുഞ്ഞ് ചത്തതറിയാതെ ഒരു കൈയ്യിൽ ചികിത്സാ ചിലവിനായി പത്തു രൂപയും ഡെറക് കരുതിയിരുന്നു . ഡോക്ടറിനു മുന്നിൽ കോഴി കുഞ്ഞിനെയുമേന്തി നിൽക്കുന്ന ഡെറക്കിന്റെ ചിത്രം ആശുപത്രി ജീവനക്കാരിയാണ് പകർത്തിയത് .

READ ALSO  ഡെറാഡൂൺ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

ഈ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായതോടെ ഇന്ത്യയുടെ ” ദയാലുവായ കുട്ടി ” എന്ന പേരിൽ ഡെറക് പ്രശസ്തനാകുകയും ചെയ്തു .

%d bloggers like this: