CRICKET GENERAL NATIONAL SPORTS STORY

കൊറോണക്കാലത്ത് പരസ്യത്തിനു ധോണിയില്ല

img

റാഞ്ചി: മഹേന്ദ്രസിംഗ് ധോണി തികഞ്ഞ ദേശസ്നേഹിയായതിനാൽ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കോവിഡ് രോഗകാലത്ത് പരസ്യങ്ങളിൽ അഭിനയിക്കാൻ ധോണിയെ കിട്ടില്ല എന്ന് അദ്ദേഹത്തിൻ്റെ മാനേജരായ മിഹിർ ദിവാകർ പറഞ്ഞു.

റാഞ്ചിയിലെ ഫാം ഹൗസിൽ ജൈവകൃഷിയിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. വരാനിരുന്ന ഐ.പിൽഎല്ലിലൂടെ സജീവക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങിയിരുന്ന സമയത്താണ് ലോകം കോവിഡ് 19 പ്രഭാവത്തിൽ വിറച്ചൊതുങ്ങിയത്. ഇന്ത്യ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ റാഞ്ചിയിലെ വീട്ടിലേക്ക് ധോണിയൊതുങ്ങി.

“നല്ലൊരു കർഷകനായ ധോണിക്ക് റാഞ്ചിയിൽ 50 ഏക്കറോളം കൃഷിഭൂമിയുണ്ട്. ഈ പ്രതിസന്ധികാലത്ത് അദ്ദേഹം പപ്പായ, വാഴ തുടങ്ങിയവ കൃഷി ചെയ്യുന്നു.” ദിവാകർ പറഞ്ഞു.

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

“രാജ്യം കോവിഡ് വ്യാപനത്താൽ ബുദ്ധിമുട്ടുന്ന ഈ അവസ്ഥയിൽ ഒരു പരസ്യത്തിലും ധോണി അഭിനയിക്കുന്നില്ല. രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചെത്താതെ പരസ്യങ്ങളിൽ അഭിനയിക്കാനില്ലെന്ന നിലപാടിലാണ് ധോണി” എന്നും ദിവാകർ കൂട്ടിച്ചേർത്തു.

ധോണി അദ്ദേഹത്തിൻ്റെ സ്വന്തം ബ്രാൻഡിലുള്ള ജൈവവളം പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണ്. കൃഷിവിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും സഹകരണത്തോടെ നിർമ്മിച്ച ജൈവവളം അദ്ദേഹത്തിൻ്റെ സ്വന്തം ഫാമിൽ പരീക്ഷണഘട്ടത്തിലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് വിപണിയിലെത്തിക്കാനുള്ള ശ്രമമാണ്.

courtesy: PTI

%d bloggers like this: