ഓര്‍മ്മക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? ഓര്‍മ്മശക്തി കൂട്ടാന്‍ ആയുര്‍വേദത്തിലെ ഈ കാര്യം പരീക്ഷിക്കൂ

പ്രായത്തിനനുസരിച്ച് നിങ്ങളുടെ ഓര്‍മ്മശക്തി കുറഞ്ഞുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങളുടെ തലച്ചോറിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ലെന്ന് നിങ്ങള്‍ മനസിലാക്കുക. ഓര്‍മ്മശക്തി മെച്ചപ്പെടുത്താനായി ആയുര്‍വേദത്തില്‍ ചില വഴികളുണ്ട്. ആയുര്‍വേദം നിര്‍ദേശിക്കുന്ന ചില ആഹാരസാധനങ്ങള്‍ ഇതിനായി നിങ്ങളെ സഹായിക്കും. കൂടുതല്‍ ശ്രദ്ധയും ഏകാഗ്രതയും നേടാനായി ആയുര്‍വേദം പറയുന്ന ചില ഭക്ഷണസാധനങ്ങള്‍ ഇതാ.

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ആഹാരശീലങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മധുരം ചേര്‍ത്തിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണങ്ങളും ഒഴിവാക്കുക. * പാലുല്‍പ്പന്നങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക, കാരണം അവ കഫദോഷത്തിന് കാരണമാകുകയും വൈജ്ഞാനിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. * ബീറ്റ്‌റൂട്ട്, കാരറ്റ് തുടങ്ങിയ വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. * നിങ്ങളുടെ ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ഇടയ്ക്കിടെ ഉപവാസം ചെയ്യുക. വൈജ്ഞാനിക നേട്ടങ്ങള്‍ക്കായി ധ്യാനം, യോഗ എന്നിവയും പരിശീലിക്കുക.

ബ്രഹ്‌മി

സമ്മര്‍ദ്ദം നിയന്ത്രിക്കാനും മനസ്സിനെ പുനരുജ്ജീവിപ്പിക്കാനും മാനസിക ക്ഷീണം കുറയ്ക്കാനും സഹായിക്കുന്ന മികച്ച ആയുര്‍വേദ പ്രതിവിധിയാണ് ബ്രഹ്‌മി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണിത്. ഈ ആയുര്‍വേദ ഔഷധം നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ മനസ്സിന് ആശ്വാസം നല്‍കുകയും ഓര്‍മ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അശ്വഗന്ധ

ഔഷധസസ്യങ്ങളുടെ രാജാവ് എന്നാണ് അശ്വഗന്ധ അറിയപ്പെടുന്നത്. ഇത് ശക്തിയും ചൈതന്യവും മാത്രമല്ല, നിങ്ങളുടെ ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കുന്നു. അശ്വഗന്ധ പതിവായി കഴിച്ചാല്‍ അത് നിങ്ങളുടെ ഏകാഗ്രത, ഓര്‍മ്മശക്തി എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.

ശംഖുപുഷ്പം

നിങ്ങളുടെ ശരീരത്തെ ശാന്തമാക്കാന്‍ കെല്‍പുള്ള ഒരു പുഷ്പമാണ് ശംഖ്പുഷ്പം. അത് മനസ്സിനെ ശാന്തമാക്കുകയും നിങ്ങളുടെ വൈജ്ഞാനിക ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മിതമായ അളവില്‍ ശംഖ്പുഷ്പം കഴിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ശംഖുപുഷ്പം ചായയാക്കി കുടിക്കുന്നതും സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള ഒരു വഴിയാണ്.

ബദാം

നിങ്ങളുടെ മസ്തിഷ്‌ക ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് ബദാം. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ആന്റിഓക്സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണിത്. ഇത് നിങ്ങളുടെ മാനസിക ശക്തി വര്‍ദ്ധിപ്പിക്കുന്നു. ബദാം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. രാത്രി മുഴുവന്‍ ബദാം വെള്ളത്തില്‍ കുതിര്‍ക്കുക. രാവിലെ 4-5 ബദാം എടുത്ത് തൊലി കളഞ്ഞ് പാലും തേനും ചേര്‍ത്ത് കഴിക്കുക.

മത്സ്യ എണ്ണ

നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച ആഹാരമാണ് മത്സ്യ എണ്ണ. നിങ്ങളുടെ തലച്ചോറിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു വെജിറ്റേറിയനോ സസ്യാഹാരിയോ ആണെങ്കില്‍, ഒമേഗ -3 സപ്ലിമെന്റുകള്‍ കഴിക്കുന്നത് നല്ലതായിരിക്കും.