കോഴിക്കോട്: ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് കോഴ്സുകളിലേക്ക് പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
25 വയസ്സാണ് പ്രായപരിധി. എസ്.സി,എസ്.ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസ്സ് ഇളവും ലഭിക്കും. അപേക്ഷാഫോറം www.sihmkerala.com ലും കോഴിക്കോട് വരക്കല്‍ ബീച്ചിനടുത്തുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസിലും ലഭിക്കും. 400 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്. ടി വിഭാഗങ്ങള്‍ക്ക് 200 രൂപ. അപേക്ഷകള്‍ ഓഗസ്റ്റ് 12നകം നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 8943446791, 0495 2385861.