ജില്ലാ പോലീസ് ആസ്ഥാനത്ത് ചർച്ച വ്യാപാരമേഖലയ്ക്ക് ആശ്വാസം

Announcements BREAKING NEWS Covid19 Exclusive HEALTH JOBS KERALA Thrissur ആരോഗ്യം.

തൃശൂർ : ഇന്ന് (31.5.2021)രാവിലെ 10.30 ന് തൃശൂർ ജില്ലയിലെ
വ്യാപാരി സംഘടനകളുടെ പ്രധിനിധികളുമായി കടകൾ തുറന്നു പ്രവർത്തിക്കുന്നതു സംബന്ധിച്ച് ജില്ലാ പൊലീസ് കമ്മീഷണർ ആസ്ഥാനത്ത് ചർച്ച നടന്നു.
ചർച്ചയിൽ ഓൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസ്സിനെ ( AIVVC) പ്രതിനിധീകരിച്ച് തൃശൂർ ജില്ലാ പ്രസിഡന്റ് തോമസ്സ് പല്ലൻ പങ്കെടുത്തു.

തൃശൂർ കോർപ്പറേഷൻ പരിധിയിലെ ശക്തൻ മത്സ്യ മാംസ മാർക്കറ്റ് ഒഴികെയുള്ള മറ്റു മാർക്കറ്റുകൾ 01.06.2021 തീയതി മുതൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും പുലർച്ചെ 1മണി മുതൽ രാവിലെ 8 മണി വരെ ഹോൾ സെയിൽ കച്ചവടവും, എല്ലാ ദിവസവും രാവിലെ എട്ടര മണി മുതൽ ഉച്ചക്ക് പന്ത്രണ്ടര മണി വരെ റീടെയിൽ കച്ചവടവും നടത്താവുന്നതാണ്.

ശക്തൻ മത്സ്യ മാംസ മാർക്കറ്റ് തിങ്കൾ, ബുധൻ, ശനി, ദിവസങ്ങളിൽ വൈകിട്ട് 5 മണിവരെ തുറന്നു പ്രവർത്തിക്കാവുന്നതാണ്.

READ ALSO  കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കണ്ടയ്മെന്റ് സോണുകളിലെ മത്സ്യം മാസം കോഴിക്കട കോൾഡ് സ്റ്റോറേജ് എന്നിവ തിങ്കൾ,ബുധൻ, ശനി, എന്നീ ദിവസങ്ങളിൽ രാവിലെ 7മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിപ്പികാവുന്നതാണ്.

മാർക്കറ്റുകളിൽ ഒരേ സമയം ഉടമസ്ഥനും തൊഴിലാളിയുമുൾപ്പടെ വലിയ കടകളിൽ 3 പേർ മാത്രവും, ചെറിയ കടകളിൽ 2 പേർ മാത്രവുമേ ഉണ്ടായിരിക്കുവാൻ പാടുള്ളു.

മാർക്കറ്റുകളിൽ പ്ലാറ്റ് ഫോം കച്ചവടം അനുവദനീയമല്ല.

കടകളിലെ ഉടമസ്ഥരുൾപ്പടെ മുഴുവൻ ജീവനക്കാരും കോവിഡ് ആന്റിജൻ ടെസ്റ്റ്‌ നടത്തി രോഗം ഇല്ലെന്നു ഉറപ്പ് വരുത്തേണ്ടതാണ്.

31.05.2021 തിയ്യതിയിൽ രാവിലെ എട്ടര മണിക്ക് കോർപ്പറേഷന്റെ കീഴിലുള്ള വഴിവാണിഭക്കെട്ടിടത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ്സറുടെ നേതൃത്വത്തിൽ ആന്റിജൻ ടെസ്റ്റിനുള്ള സജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന സമയങ്ങളിൽ മാർക്കറ്റിലെയും കടകളിലെയും ജീവനക്കാർ കൊവിഡ് പരിശോധന നടത്തേണ്ടതാണ്.
കൂടാതെ കോവിഡ് മാനദണ്ടങ്ങൾ പാലിച്ചാണ് (സാമൂഹ്യ അകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസറിന്റെ ഉപയോഗം ) കടകൾ പ്രവർത്തിക്കുന്നതെന്നു ഉടമസ്ഥർ ഉറപ്പ് വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം കടയടപ്പിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

READ ALSO  ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു ; സ്‌കൂള്‍ തുറക്കുമ്ബോള്‍ കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി

ശക്തൻ മാർക്കറ്റിലേക്കു ചരക്കുമായി വരുന്ന ലോറികളിലെ ഡ്രൈവർമാർ ക്ലീനർമാർ എന്നിവർ മാർക്കറ്റിനുള്ളിൽ പ്രവേശിക്കുന്നതിനു മുൻപ് കോർപ്പറേഷന്റെ കീഴിൽ നിർമ്മിച്ചിട്ടുള്ള വഴിവാണിഭ കെട്ടിടത്തിൽ കുളിക്കുകയും, വാഹനം സാനിറ്റൈസർ ചെയ്തു അണുനശികരണം നടത്തേണ്ടതുമാണ്.

റീടെയിൽ കച്ചവടക്കാരെ മാർക്കറ്റിനുള്ളിലേക്ക് പ്രവേശിക്കുന്നതിനു എൻട്രി പോയിന്റ് നിയന്ത്രങ്ങൾ തുടരേണ്ടതാണ്.
എൻട്രി പോയിന്റിൽ തെർമ്മൽ സ്ക്രീനിംങ്‌ സൗകര്യം ഒരുക്കി ശരീരോഷ്മാവ് അനുവദനീയമായ പരിധിയിലാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ തൊഴിലാളികളുൾപ്പടെയുള്ളവരെ മാർക്കറ്റിലേക്കു പ്രവേശിപ്പിക്കാവു.

എല്ലാ ദിവസവും ഉച്ചക്ക് ശേഷം ഫയർ ഫോഴ്സിന്റെ സഹായത്തോടെ മാർക്കറ്റ് അണുവിമുക്തമാക്കേണ്ടതാണ്.

READ ALSO  യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണസംഭവം ഇടുക്കിയില്‍

എല്ലാ കടകളിലും സാനിറ്റൈസർ കരുതേണ്ടതും മാർക്കറ്റിൽ പ്രവേശിക്കുന്നതിനു മുൻപ് കൈകൾ അണുവിമുക്തമാക്കേണ്ടതും, നിബന്ധമായും എല്ലാവരും N 95 മാസ്കും ഗ്ലൗസും ധരിക്കേണ്ടതുമാണ്.

മാർക്കറ്റിനുള്ളിൽ ചായക്കടകളോ, മറ്റു ലഘു ഭക്ഷണശാലകളോ, പ്രവർത്തിക്കാൻ പാടുള്ളതല്ല.

അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ, മറ്റു ജീവനക്കാർ, മാർക്കറ്റിലെ കടയുടമകളുമായോ തൊഴിലാളികളുമായോ അടുത്തിടപെഴകാൻ പാടുള്ളതല്ല തുടങ്ങിയ കൃത്യമായ മാർഗ്ഗനിർദേശങ്ങളോടെ ആയിരിക്കും വ്യാപാര മേഖലയിൽ കച്ചവടം നടക്കുക.

ചർച്ചയിൽ വ്യാപാരി സംഘടനാ പ്രതിനിധികൾ, കൂടാതെ, വ്യാപാരികളും ചുമട്ടുതൊഴിലാളി യൂണിയൻ പ്രതിനിധികളും പങ്കെടുത്തു.

ആൾ ഇന്ത്യാ വ്യാപാരി വ്യവസായി കോൺഗ്രസ്‌
(AIVVC ) തൃശൂർ ജില്ലാ പ്രസിഡണ്ട് തോമസ് പല്ലൻ.

img