ജില്ലാ പഞ്ചായത്തിന്റെ ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ച്

Announcements Kannur KERALA ആരോഗ്യം. പരിസ്ഥിതി.

കണ്ണൂർ : അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവേറി വരുന്ന സാഹചര്യത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്.
ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിലൂടെ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ മാതൃകാ വനങ്ങള്‍ ഒരുക്കികൊണ്ടാണ് ജില്ലാ പഞ്ചായത്ത് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയെന്ന ആശയം നടപ്പിലാക്കുക. മത്സരമായാണ് ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ച് സംഘടിപ്പിക്കുന്നത്.

 

വ്യക്തികള്‍, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് പങ്കെടുക്കാം. രണ്ട് മുതല്‍ അഞ്ച് സെന്റ് വരെയുള്ള ഭൂമിയില്‍ 400 മുതല്‍ 1000 വരെ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയാണ് ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിന്റെ ഭാഗമാവേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 30 ന് രാവിലെ 10 മണിക്ക് ചട്ടുകപ്പാറ ജില്ലാ പഞ്ചായത്ത് വ്യവസായ കേന്ദ്രത്തിന് സമീപം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ നിര്‍വഹിക്കും. ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിനുള്ള വൃക്ഷത്തൈകള്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കി നല്‍കുമെന്നും താല്‍പര്യമുള്ളവര്‍
അതാത് ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.

READ ALSO  ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു ; സ്‌കൂള്‍ തുറക്കുമ്ബോള്‍ കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി

ചെറുവനങ്ങള്‍ക്ക് വേലിയൊരുക്കുന്നതിനുള്ള സഹായവും ജില്ലാ പഞ്ചായത്ത് നല്‍കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ.കെ കെ രത്‌നകുമാരി, അഡ്വ.ടി സരള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

img