GENERAL HEALTH

ഇനി ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാര്‍ പോളിങ് ബൂത്തിലെത്തുക സര്‍ക്കാര്‍ ചെലവില്‍..

img

തിരുവനന്തപുരം :

ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ഇനി ഭിന്നശേഷിക്കാര്‍ സര്‍ക്കാര്‍ ചെലവിലാകും വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തുക . ഭിന്നശേഷിക്കാരെ ബൂത്തിലെത്തിച്ച് വോട്ടു രേഖപ്പെടുത്തിയ ശേഷം തിരിച്ചു വീട്ടിലെത്തിക്കാനായുള്ള വാഹന സംവിധാന നടപടികളാണിത് . സാമൂഹ്യ നീതി വകുപ്പാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്ന് .

മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്താല്‍ പോളിങ് ബൂത്തില്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വോട്ടു ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം .

READ ALSO  സ്ഥാനാര്‍ത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളെ അറിയിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ

സംസ്ഥാനത്ത് 135753 ഭിന്നശേഷി വോട്ടര്‍മാര്‍ക്കാണ് ഇപ്രകാരം വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമുണ്ടാകുന്നത് .

നാലോ അഞ്ചോ പോളിങ് സ്റ്റേഷന്‍ പരിധിയിലുള്ളവരെ ഒരുമിച്ച് വോട്ടിങ് കേന്ദ്രത്തിലെത്തിക്കും . സര്‍ക്കാര്‍ വാഹനങ്ങളാകും ഇതിനായി സജ്ജീകരിക്കുക. വലിയ വാഹനങ്ങള്‍ കടന്നു പോകാത്ത സ്ഥലങ്ങളാണെങ്കില്‍ ചെറിയ വാഹനങ്ങള്‍ എത്തിക്കുന്നതിനും സൗകര്യമൊരുക്കും . ഇതിനുള്ള പണം സി.ഡി.പിഒ മുഖേന നല്‍കും .

ഇതിന്റെ നടത്തിപ്പ് ചുമതല സാമൂഹ്യ നീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ് . ഇതിന് പുറമെ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി വനിത ശിശു വികസന വകുപ്പിലെ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ , ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ , അംഗനവാടി വര്‍ക്കര്‍ , ഹെല്‍പ്പര്‍ എന്നിവരും ഉണ്ടാകും .

%d bloggers like this: