FEATURE KERALA

ഇ കെ നായനാർ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 17 വർഷം തികയുന്നു

img

മുൻ മുഖ്യമന്ത്രി ഇ. കെ. നായനാർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 17 വർഷം തികയുകയാണ്.
2004 മെയ് 19ന് നായനാർ മരിച്ചപ്പോൾ അദ്ദേഹത്തിന്റ മൃതദേഹം കാണാൻ ഞാനും അന്നത്തെ നിയുക്ത മുകുന്ദപുരം എം. പി. ലോനപ്പൻ നമ്പാടനും കൂടി ആണ് പോയത്.

 

എറണാകുളം വൈറ്റിലയിൽ രാത്രി ഒരു മണിക്കാണ് അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എത്തിച്ചേർന്നതും ഞങ്ങൾ ആദരാഞ്ജലി അർപ്പിച്ചതും. തിരുവനന്തപുരത്തുനിന്നും കണ്ണൂരേക്കുള്ള അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ ജനലക്ഷങൾ ആയിരുന്നു പങ്കെടുത്തത്.
കമ്മ്യൂണിസം എന്നാൽ സമവാക്ക്യം മനുഷ്യനെയും അവന്റെ വേദനകളെയും തിരിച്ചറിയുക എന്നത് തന്നാലാകും വിധംരാഷ്ട്രീയത്തിന് അപ്പുറം കാത്തുസൂക്ഷിച്ച വ്യക്തിത്വം.

അഭയക്കേസിൽ സിബിഐ അന്വേഷണം ഊർജ്ജിതപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 24 വർഷം മുമ്പ് ആക്ഷ്ൻ കൗൺസിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ധർണ്ണ ഇ കെ നായനാർ ഉദ്ഘാടനം ചെയ്തു അന്ന് അദ്ദേഹം ഉറപ്പു നൽകിയ കരുതുള്ള പിന്തുണയ്ക്ക് മുന്നിൽ അഭയ കേസിലെ പ്രതികളുടെ അനാവരണം ചെയ്യപ്പെട്ട മുഖങ്ങൾ ഞാൻ സമർപ്പിച്ചു