BREAKING NEWS GENERAL NATIONAL POLITICS

ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം ; പ്രമുഖര്‍ ജനവിധി തേടുന്നു.

img

18 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് തുടക്കമായി .

170,000 പോളിംഗ് ബൂത്തുകളാണ് ഇതിനായി സജ്ജമായിരിക്കുന്നത് . 1300ഓളം സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.

ഇതോടൊപ്പം ആന്ധ്രപ്രദേശ് , സിക്കിം , അരുണാചല്‍ പ്രദേശ് , ഒഡീഷ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട് .

ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന ചില പ്രമുഖ സ്ഥാനാര്‍ഥികളെ പരിചയപ്പെടാം .

ആന്ധ്രാപ്രദേശിലെ ഖമ്മം മണ്ഡലത്തില്‍ നിന്നും ടി.ഡി.പിയുടെ സിറ്റിംഗ് എംപിയായ നമ നാഗേശ്വര റാവു ആദ്യഘട്ടത്തില്‍ ജനവിധി തേടും .

READ ALSO  കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി

ആന്ധ്രയിലെ തന്നെ പുലിവെണ്ടുള മണ്ഡലത്തില്‍ നിന്നും വൈ.എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും ഇന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട് .

തെലങ്കാനയിലെ നിസാമബാദില്‍ നിന്നും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ.കവിത മത്സരിക്കുന്നു .

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുന്ന മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മണ്ഡലവും ആദ്യഘട്ട വോട്ടെടുപ്പിലുണ്ട് .

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് , ഗൗതം ബുദ്ധനഗര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും കേന്ദ്രമന്ത്രിമാരായ വി.കെ.സിംഗും മഹേഷ് ശര്‍മ്മയും ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടും . മുസാഫര്‍നഗറില്‍ നിന്നും ബി.ജെ.പി എം.പി സഞ്ജീവ് ബല്യാന്‍ ആര്‍.എല്‍.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിംഗിനെ നേരിടുന്നു . ഉത്തര്‍പ്രദേശിലെ തന്നെ മറ്റൊരു മണ്ഡലമായ ബാഗ്പതില്‍ അജിത് സിംഗിന്റെ മകന്‍ ജയന്ത് ചൗധരി ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയും സിറ്റിംഗ് എം.പിയുമായ സത്യപാല്‍ സിംഗിനെ നേരിടും .

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

ഉത്തരാഖണ്ഡിലെ ഉദ്ദംസിംഗ് നഗറിലാണ് മറ്റൊരു പ്രധാനപ്പെട്ട പോരാട്ടം നടക്കുന്നത് . മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അജയ് ഭട്ടിനെ നേരിടുന്നു .

ഇന്ന് ആരംഭിച്ച് മെയ് 19-ന് അവസാനിക്കുന്ന തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായാണ് നടക്കുക .

23നാണ് ഫലപ്രഖ്യാപനം.

%d bloggers like this: