
പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പേയാട് ജംഗ്ഷനും പരിസരപ്രദേശങ്ങളിലും ചീലപ്പാറ, പള്ളിമുക്ക്, ഭജനമഠം, ചിറക്കോണം എന്നിവിടങ്ങളിലും പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ജഗതി, കൊച്ചാര്‍ റോഡ് എന്നീ ട്രാന്‍സ്ഫോര്‍മറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍, ഈ ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലും നാളെ (07.11.2020) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ജംഗ്ഷനും പരിസരപ്രദേശങ്ങളിലും മറ്റന്നാൾ (08.11.2020) രാവിലെ 09.00 മുതല്‍ വൈകുന്നേരം 03.00 വരെയും പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പോലീസ് കണ്ട്രോള് റൂം ട്രാന്‍സ്ഫോര്‍മറില്‍ പെയിന്റിംഗ് യാര്‍ഡ് ഫെന്‍സിംഗ് എന്നീ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍, സെക്രട്ടേറിയേറ്റിനു മുന്‍വശം, പുന്നന്‍ റോഡ്, പ്രസ്സ് ക്ലബ്, അദ്ധ്യാപക ഭവന് എന്നീ പ്രദേശങ്ങളില്‍ നാളെ (08.11.2020) രാവിലെ 08.00 മുതല്‍ വൈകുന്നേരം 04.00 വരെയും വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.